കണ്ണൂരിലെ ഒന്നര വയസ്സുകാരന്റെ മരണം; അമ്മ ശരണ്യ അറസ്റ്റില്‍

By | Tuesday February 18th, 2020

SHARE NEWS

കണ്ണൂർ: ഒന്നര വയസ്സുകാരന്‍റെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍. കുഞ്ഞിന്‍റെ അമ്മ ശരണ്യയെയാണ് അറസ്റ്റ് ചെയ്തത്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ശരണ്യ പൊലീസിനോട് പറഞ്ഞു.
കണ്ണൂര്‍ തയ്യില്‍ കടപ്പുറത്താണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ അച്ഛന്‍റെയും അമ്മയുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. ഈ വൈരുദ്ധ്യങ്ങളാണ് സംഭവം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് പിന്നിലുണ്ടായ ശക്തമായ ക്ഷതമാണ് കുഞ്ഞിന്‍റെ മരണത്തിന് കാരണമായതെന്നും വ്യക്തമായി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശരണ്യയും കാമുകനും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങള്‍ പൊലീസ് കണ്ടെടുത്തു. കുഞ്ഞിനെ ഒഴിവാക്കി വന്നാല്‍ ഒരുമിച്ച് ജീവിക്കാമെന്നായിരുന്നു കാമുകന്‍റെ വാഗ്ദാനം. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ ശരണ്യ കുറ്റം സമ്മതിച്ചു. കുട്ടിയുടെ തലയ്ക്ക് പിന്നിലടിച്ച് കൊന്ന ശേഷം കടല്‍ത്തീരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read