സംസ്ഥാനത്ത് പുതുതായി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മൂന്നിന് മുഖ്യമന്ത്രി നിര്‍വഹിക്കും

By | Tuesday September 29th, 2020

SHARE NEWS


സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് പുതുതായി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടങ്ങള്‍ ഒക്‌ടോബര്‍ മൂന്നിന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാവും. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തും.

ജില്ലയില്‍ 11 സ്‌കൂളുകളിലായി 12 കെട്ടിടങ്ങളാണ് ഇതിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യുക. കിഫ്ബി വഴി ലഭിച്ച അഞ്ച് കോടി രൂപ ഉപയോഗിച്ച് മട്ടന്നൂര്‍ മണ്ഡലത്തിലെ ചിറ്റാരിപ്പറമ്പ് ജി എച്ച് എസ് എസില്‍ നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ ജില്ലയിലെ മുഴുവന്‍ മികവിന്റെ കേന്ദ്രങ്ങളും പൂര്‍ത്തിയാകും. ജില്ലയില്‍ 11 മികവിന്റെ കേന്ദ്രങ്ങളുടെ പ്രവൃത്തിയാണ് ഇതോടെ പൂര്‍ത്തീകരിച്ചത്. കിഫ്ബി വഴിയുള്ള മൂന്ന് കോടി രൂപ വീതം ഉപയോഗിച്ച് നിര്‍മ്മിച്ച തലശ്ശേരി മണ്ഡലത്തിലെ കതിരൂര്‍ ജി വി എച്ച് എസ് എസ്, ഇരിക്കൂര്‍ മണ്ഡലത്തിലെ ജി എച്ച് എസ് കെട്ടിടങ്ങള്‍, പ്ലാന്‍ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച പയ്യന്നൂര്‍ മണ്ഡലത്തിലെ പ്രാപ്പൊയില്‍ ജി എച്ച് എസ് എസ്, കല്ല്യാശ്ശേരി മണ്ഡലത്തിലെ കടന്നപ്പള്ളി ജി എച്ച് എസ് എസ്, പുറച്ചേരി ജി യു പി എസ്, ചെറുകുന്ന് ജി ഡബ്ല്യു എച്ച് എസ് എസ് കെട്ടിടങ്ങള്‍, തളിപ്പറമ്പ് മണ്ഡലത്തിലെ ചട്ടുകപ്പാറ ജി എച്ച് എസ് എസ്, ഇരിക്കൂര്‍ മണ്ഡലത്തിലെ നുച്ചിയാട് ജി യു പി എസ്, മട്ടന്നൂര്‍ മണ്ഡലത്തില്‍ മട്ടന്നൂര്‍ എം ടി എസ് ജി യു പി എസ്, തലശ്ശേരി മണ്ഡലത്തിലെ കതിരൂര്‍ ജി വി എച്ച് എസ്, കൂത്തുപറമ്പ് മണ്ഡലത്തിലെ കോട്ടയം മലബാര്‍ ജി എച്ച് എസ് എസ് കെട്ടിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുക.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read