
തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്കെതിരെ കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് തടഞ്ഞു.
പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ കസേരയുൾപ്പെടെയുള്ള സാധനങ്ങൾ സെക്രട്ടറിയേറ്റ് വളപ്പിലേക്ക് വലിച്ചെറിഞ്ഞു. മാർച്ച് അക്രമാസക്തമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്ത് ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. വൈസ് പ്രസിഡന്റ് സ്നേഹ, സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ ഉൾപ്പെടെയുള്ളവർക്കും പരിക്കേറ്റു. കെ.എസ്.യു പ്രവർത്തകരുടെ ആക്രമണത്തിൽ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
യുണിഫോമിൽ നെയിം പ്ലേറ്റ് പോലുമില്ലാത്ത പൊലീസുകാരാണ് പ്രവർത്തകരെ മർദിച്ചതെന്നും ഇവർ പൊലീസ് വേഷത്തിലെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്നും െക.എസ്.യു നേതാക്കൾ ആരോപിച്ചു. കെ.എസ്.യു പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുമ്പിൽ റോഡ് ഉപരോധിക്കുകയും ചെയ്തു