ശിവപുരത്ത് കനത്ത സുരക്ഷാസന്നാഹം

By | Thursday September 10th, 2020

SHARE NEWS

 


മാലൂർ: കണ്ണവത്ത് എസ്.ഡി.പി.ഐ. പ്രവർത്തകൻ സയ്യിദ് മുഹമ്മദ് സലാഹുദ്ദീൻ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ശിവപുരം പടുപാറ പ്രദേശത്ത് ബുധനാഴ്ച രാത്രി എസ്.ഡി.പി.ഐ. പ്രവർത്തകരും ബി.ജെ.പി. പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കരൂഞ്ഞിയിൽ നിർമാണത്തിലിരിക്കുന്ന ആർ.എസ്.എസ്. ശിവപുരം ശാഖാ കേന്ദ്രത്തിനുനേരേ ആക്രമണം നടന്നു. കെട്ടിടത്തിനകത്തെ കസേരകളും ടി.വി.യും കാരംസ് ബോർഡും എസ്.ഡി.പി.ഐ. പ്രവർത്തകർ തകർത്തതായി ബി.ജെ.പി. മാലൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പ്രസിഡന്റ് എം.മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംഭവത്തിൽ പ്രതിഷേധിച്ചു.

കെ.രജീഷ്, കെ.വിശ്വനാഥൻ, കെ.റിജേഷ്, കെ.പ്രജീഷ് എന്നിവർ സംസാരിച്ചു. എസ്.ഡി.പി.ഐ. പ്രവർത്തകന്റെ വീടിനുമുന്നിലെ റോഡിൽ ബോംബ് എറിഞ്ഞതായും ആരോപണമുണ്ട്. രാത്രിയിൽ പടുപാറ, കരൂഞ്ഞി പ്രദേശങ്ങളിൽ തുടരെ തുടരെ ബോംബ് സ്ഫോടന ശബ്ദങ്ങൾ കേട്ടതായി നാട്ടുകാർ പറഞ്ഞു.

സംഭവങ്ങളിൽ പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങിയതായി അറിയിച്ചു. രാത്രിതന്നെ കണ്ണൂർ ആംഡ് പോലീസ് ബാറ്റാലിയൻ സേന സ്ഥലത്തെത്തി. ഇരിട്ടി ഡിവൈ.എസ്.പി. സജേഷ് വാഴാളപ്പിൽ, മാലൂർ പോലീസ് സബ് ഇൻസ്പെക്ടർ രജീഷ് തെരുവത്ത് പീടികയിൽ, സമീപപ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിലെ എസ്.ഐ.മാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ശിവപുരത്ത് പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read