Categories
headlines

പേരാവൂരിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ‘സ്‌നേഹ വണ്ടികൾ’ ഓടിത്തുടങ്ങി

പേരാവൂർ: കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നവർക്കായി പേരാവൂരിൽ ‘സ്നേഹ വണ്ടികൾ’ ഓടിത്തുടങ്ങി. ഡി.വൈ.എഫ്.ഐ പേരാവൂർ സൗത്ത്, നോർത്ത് കമ്മിറ്റികളുടെ കീഴിൽ 12 വാഹനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ ശ്രീജിത്ത് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ഇന്ന് നിർവഹിച്ചു. ഡി വൈ എഫ് ഐ നോർത്ത് മേഖല സെക്രട്ടറി അമീർ ഫൈസൽ അധ്യക്ഷനായിരുന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ, വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണൻ, സി പി ഐ എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ എ രജീഷ് , ഡി വൈ എഫ് ഐ ബ്ലോക്ക് ട്രഷറർ കെ രഗിലാഷ് , സൗത്ത് മേഖല സെക്രട്ടറി സി സനീഷ് , പ്രസിഡണ്ട് പി എസ് രജീഷ് , നോർത്ത് മേഖല പ്രസിഡണ്ട് യൂനിസ് മുരിങ്ങോടി തുടങ്ങിയവർ സംസാരിച്ചു.

കോവിഡ് ബാധിതരായവരുടെ വിവിധ ആവശ്യങ്ങൾ നിർവ്വഹിച്ചുനൽകുന്നതിനും, മരുന്നുകളും അത്യാവശ്യ സാധനങ്ങളും എത്തിച്ചു നൽകാനും ഡി.വൈ.എഫ്.ഐയുടെ വാളൻ്റിയേഴ്സ് പേരാവൂരിൽ കർമ്മ നിരതരാണെന്ന് പ്രവർത്തകർ അറിയിച്ചു. കോവിഡ് ബാധിതരുടെ വീടുകളിലെ വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകിയും, രോഗമുക്തരായവരുടെ വീടുകളും വാഹനങ്ങളും അണുനശീകരണം നടത്തിയും ഈ പ്രതിസന്ധിഘട്ടത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ പേരാവൂർ മേഖലയിൽ നടക്കുന്നത്.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP