സാമൂഹിക മാധ്യമങ്ങളില്‍ ഇനി ‘ഒളിഞ്ഞിരിക്കാന്‍’ കഴിയില്ല; പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

By | Thursday February 13th, 2020

SHARE NEWS

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യപ്പെടുന്നപക്ഷം ഉപയോക്‌താക്കളുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സാമൂഹിക മാധ്യമ സ്‌ഥാപനങ്ങളെ ബാധ്യസ്‌ഥരാക്കുന്ന ചട്ടങ്ങള്‍ വരുന്നു. ഫെയ്‌സ്‌ ബുക്ക്‌, ട്വിറ്റര്‍, ടിക്‌ടോക്‌, വാട്ട്‌സ്‌ആപ്പ്‌ തുടങ്ങി എല്ലാ സാമൂഹിക മാധ്യമങ്ങള്‍ക്കും മെസേജിങ്‌ കമ്ബനികള്‍ക്കും ബാധകമാകുന്ന ചട്ടങ്ങള്‍ ഈ മാസം അവസാനത്തോടെ വിജ്‌ഞാപനം ചെയ്‌തേക്കും. വ്യാജ വാര്‍ത്തകളും കുട്ടികളുടെ അശ്‌ളീല ദൃശ്യങ്ങളും ഭീകരവാദ സന്ദേശങ്ങളും വംശീയ അധിക്ഷേപവുമെല്ലാം സാമൂഹിക മാധ്യമങ്ങളിലൂടെ സമൂഹത്തെ ദുഷിപ്പിക്കുന്നതിനു തടയിടാനായി ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കാന്‍ ലോകമാകെ സര്‍ക്കാരുകള്‍ ശ്രമിക്കുന്നുണ്ട്‌. ഒരുപടി കൂടി കടന്ന്‌, അന്വേഷണ ഏജന്‍സികള്‍ക്കു വിവരങ്ങള്‍ ആവശ്യപ്പെടാന്‍ കോടതിയുത്തരവോ വാറന്റോ വേണ്ടെന്ന വ്യവസ്‌ഥയാണ്‌ ഇന്ത്യയിലെ നിര്‍ദിഷ്‌ട ചട്ടങ്ങളെ കൂടുതല്‍ കടുപ്പമാക്കുന്നത്‌.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചട്ടങ്ങളുടെ കരട്‌ പ്രസിദ്ധീകരിച്ചിരുന്നു. ഇന്റര്‍നെറ്റ്‌ ആന്‍ഡ്‌ മൊബൈല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയെന്ന പൊതുസംഘടന വഴി സാമൂഹിക മാധ്യമ-മെസേജിങ്‌ കമ്ബനികള്‍ വിയോജിപ്പ്‌ അറിയിച്ചിരുന്നു. സ്വകാര്യത അവകാശമാണെന്ന സുപ്രീം കോടതിവിധിയുടെ ലംഘനമാണ്‌ ഇതെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടിയെങ്കിലും കാര്യമായ മാറ്റങ്ങളില്ലാതെയാണ്‌ ചട്ടങ്ങള്‍ അന്തിമമായി തയാറാക്കിയതെന്നാണു വിവരം. നിയമം ലംഘിച്ചു സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശം പോസ്‌റ്റ്‌ ചെയ്‌താല്‍ 72 മണിക്കൂറിനകം ഉറവിടം സര്‍ക്കാരിനു കൈമാറാന്‍ വ്യവസ്‌ഥയുണ്ടാകും.
വിദേശത്തുനിന്ന്‌ ഇന്ത്യയിലേക്ക്‌ അയയ്‌ക്കുന്ന സന്ദേശങ്ങളുടെ ഉറവിടവും സര്‍ക്കാര്‍ തേടുമോയെന്നു വ്യക്‌തമല്ല. ഇന്ത്യയില്‍ 50 കോടി ഇന്റര്‍നെറ്റ്‌ ഉപയോക്‌താക്കളുണ്ടെന്നാണു കണക്ക്‌.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News: