വാ​ഹ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മ​ലി​നീ​ക​ര​ണം: ബോ​ധ​വ​ത്ക​ര​ണം വേ​ണ​മെ​ന്ന് കോടതി

By | Tuesday March 2nd, 2021

SHARE NEWS

കൊച്ചി: സം​സ്ഥാ​ന​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മ​ലി​നീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

വാ​ഹ​ന​ങ്ങ​ളു​ടെ ശ​ബ്ദ മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​നു ന​ട​പ​ടി​ക​ള്‍ തു​ട​രാ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ര്‍ ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. പൊ​തു​നി​ര​ത്തു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന ശ​ബ്ദ​മ​ലി​നീ​ക​ര​ണം ത​ട​യാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ലു​വ സ്വ​ദേ​ശി ചി​ന്ന​ന്‍ ടി. ​പൈ​നാ​ട​ത്ത് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ആ​ശു​പ​ത്രി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മീ​പ​ത്തു പോ​ലും അ​മി​ത ശ​ബ്ദ​ത്തി​ല്‍ ഹോ​ണ്‍ മു​ഴ​ക്കു​ന്ന​തു പ​തി​വാ​യെ​ന്നും ഇ​വ ത​ട​യാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നേ​ര​ത്തെ ശ​ബ്ദ​മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ച​ട്ട​പ്ര​കാ​രം എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​രോ​പി​ച്ചു.

എ​ന്നാ​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2019 മാ​ര്‍​ച്ച് ഒ​ന്നു മു​ത​ല്‍ 2020 ഡി​സം​ബ​ര്‍ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍14,809 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തെ​ന്നും ഈ ​ഇ​ന​ത്തി​ല്‍ 61.52 ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കി​യെ​ന്നും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് വ്യ​ക്ത​മാക്കി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read