ട്രെയിനിൽ നിന്ന് സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു; യാത്രക്കാരി കസ്റ്റഡിയിൽ

By | Friday February 26th, 2021

SHARE NEWS

കോഴിക്കോട്: ട്രെയിനിൽ നിന്ന് സ്ഫോടകവസ്തു ശേഖരംപിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. ചെന്നൈ മംഗലാപുരം എക്സ്പ്രസ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ പിടികൂടിയത്. 117 ജലാറ്റിൻ സ്റ്റിക്, 350 ഡിറ്റനേറ്റർ എന്നിവയാണ് പിടികൂടിയത്.സീററിനടിയിൽ ഒളിപ്പിച്ച നിലയിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ഇതോടൊപ്പം യാത്ര ചെയ്തുവെന്ന് കരുതുന്ന സ്ത്രീയെ റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെന്നൈയിൽ നിന്നും തലശ്ശേരിയിലേക്ക് പോകാനുള്ള ടിക്കറ്റാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്.ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ ഇവർക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. ബോംബ് സ്ക്വാഡ് അടക്കമുള്ളവർ സഥലത്തെത്തി അന്വേഷണം നടത്തുകയാണ്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read