സണ്ണി ജോസഫ് എം എൽ യുടെ ആദ്യ സന്ദർശനം സിനാന്റെ വീട്ടിൽ

By | Tuesday May 4th, 2021

SHARE NEWS

പേരാവൂർ : പേരാവൂരിൽ വിജയിച്ച സിറ്റിങ് എം.എൽ.എ സണ്ണി ജോസഫ് ആദ്യമെത്തിയത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഷോക്കേറ്റു മരിച്ച സിനാന്റെ വീട്ടിൽ. എം.എസ്.എഫ് ഇരിട്ടി മുൻസിപ്പൽ ട്രഷററായിരുന്ന ചാവശേരിയിലെ യു.പി സിനാന്റെ വീട്ടിലാണ് സണ്ണി ജോസഫ് എത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പത്തൊൻപതാംമൈലിൽ കൊടിതോരണം കെട്ടുന്നതിനുള്ള ഒരുക്കത്തിനി ടെയായിരുന്നു സിനാന്റെ ഷോക്കേറ്റു മരണം. നഗരസഭാ കൗൺസിലർ സാജിദ, സി.സി നസീർ ഹാജി, കെ.പി രാമചന്ദ്രൻ, കെ.കെ നാസർ, ചാവേശരി ശാഖ മുസ്ലിം ലീഗ് സിക്രട്ടറി കെകെ മുനിർ എന്നിവരും സണ്ണി ജോസഫിനൊപ്പം ഉണ്ടായിരുന്നു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News: