SHARE NEWS

തിരുവനന്തപുരം: വർക്കല മുത്താനത്ത് നവവധുവിനെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനിത ഭവനത്തിൽ ശരത്തിന്റ ഭാര്യ ആതിര(24)യെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഒന്നര മാസം മുമ്പായിരുന്നു ശരത്തിന്റെയും ആതിരയുടെയും വിവാഹം. ഭർതൃവീട്ടിലെ കുളിമുറിയിലാണ് ആതിരയെ ഇരു കൈകളിലും കഴുത്തിലും മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.