സ്വപ്നയുമായി കൂടുതൽ അടുപ്പമുള്ള ഒരു മന്ത്രികൂടി അന്വേഷണപരിധിയിലേക്ക്

By | Wednesday September 16th, 2020

SHARE NEWS

 


തിരുവനന്തപുരം : സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയിൽ നിന്നു കൂടി അന്വേഷണപരിധിയിലേക്ക് വരുമെന്ന് വാർത്ത. പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പരിശോധിച്ചപ്പോൾ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണിത് മറ്റൊരു മന്ത്രിയെക്കൂടി അന്വേഷണപരിധിയിലേക്ക് കൊണ്ടുവരുമെന്ന് അറിയുന്നത്. മന്ത്രിയുമായുള്ള നിരന്തര ആശയവിനിമയത്തിന്റെ വിവരങ്ങൾ ലഭ്യമായതായാണു സൂചന.

അന്വേഷണ ഏജൻസികൾ മുൻപ് ചെയിത ചോദ്യം ചെയ്യലിൽ സ്വപ്ന സുരേഷ് പേരു വെളിപ്പെടുത്താതിരുന്ന പ്രമുഖരുമായുള്ള ഓൺലൈൻ ആശയവിനിമയ വിവരങ്ങളാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്.

ഈ തെളിവുകളുടെയുംകൂടെ അടിസ്ഥാനത്തിലായിരിക്കും ഇനി സ്വപ്നയെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വപ്നയുടെയും സന്ദീപിന്റെയും മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഹാർഡ് ഡിസ്ക് എന്നിവയിൽ നിന്ന് 2000 ജിബി ഡേറ്റ  വീണ്ടെടുത്ത തയാണ് വിവരം.

മറ്റു ചില പ്രതികളുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും ഡാറ്റകൾ ശേഖരിച്ചിട്ടുണ്ട് . പ്രതികൾ മായ്ച്ചുകളഞ്ഞ സന്ദേശങ്ങളും അന്വേഷണ ഏജൻസികൾ കണ്ടെടുത്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read