Categories
headlines

എൽ പി വിഭാഗം വിദ്യാർത്ഥികൾക്കായി ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകരുടെ സ്നേഹോപഹാരം.

ആറളം : എൽ പി വിഭാഗം വിദ്യാർത്ഥികൾക്കായി ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകർ ഒരുക്കുന്ന സ്നേഹോപകാരം. കൊറോണയുടെ പാശ്ചാത്തലത്തിൽ സ്കൂളിൽ വരാനോ അദ്ധ്യാപകരുടെ ശിക്ഷണത്തിൽ ആദ്യാക്ഷരം കുറിക്കാനോ കഴിയാതിരുന്ന ഒന്ന്, രണ്ട് , മൂന്ന് ക്ലാസുകളിലെ കുട്ടികൾക്കാണ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ പുത്തൻ ആശയം മുന്നോട്ട് വെച്ച് കുട്ടികളെ അക്ഷരകൂട്ടങ്ങളിലേക്ക് നയിക്കുന്നത്. ഇംഗ്ലീഷ് , മലയാളം, കണക്ക് തുടങ്ങിയ വിഷയങ്ങൾ കുട്ടികൾക്ക് മനസിലാക്കുന്ന തരത്തിലും അക്ഷരങ്ങൾ എഴുതി പഠിക്കാനും ഉതകുന്ന തരത്തിൽ ബുക്ക് ലെറ്റുകൾ തയ്യാറാക്കി വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിച്ച് കൂടെ പഠനോപകരണങ്ങളും വിതരണം ചെയ്യ്ത് കുട്ടികളെ അക്ഷരത്തിലോകത്തേക്ക് കൈപിടിച്ച് ഉയർത്തുന്ന പദ്ധതിയാണ് അധ്യാപകർ ആവിഷ്കരിക്കുന്നത്. ഇതിന്റെ ഭാഗമായി നാരങ്ങാ മിഠായി എന്ന പേരിൽ സ്കൂളിൽ വർക് ഷോപ്പ് സംഘടിപ്പിച്ചു.അദ്ധ്യാപകർ മൂന്ന് ഗ്രൂപ്പായി തിരിഞ്ഞ് ബുക്ക് ലെറ്റ് തയ്യാക്കുന്ന പ്രവർത്തനങ്ങളാണ് വർക്ക് ഷോപ്പിൽ നടന്നത് വർക്ക് ഷോപ്പ് പിടിഎ പ്രസിഡണ്ട് കെ.ബി. ഉത്തമൻ ഉദ്ഘാടനം ചെയ്യ്തു. ഹെഡ് മിസ്ട്രസ് എൻ സുലോചന ടീച്ചർ അധ്യക്ഷയായി. സീനിയർ അദ്ധ്യാപകൻ ഒ.പി സോജൻ സ്വാഗതം പറഞ്ഞു. അദ്ധ്യാപകൻ ഇ.ആർ പ്രകാശൻ പദ്ധതി വിശദീകരിച്ചു. ഡോ : രാഖി രാജ്, സി കെ. അനൂപ്, പി.നൗഷാദ്, അഞ്ജന സുകുമാരൻ , സി.ഐ.ഇന്ദ്രജ, ജോത്സന ജെ ഫെർണ്ണാണ്ടസ്, ഡി.എസ്. സിന്ധ്യ എന്നിവർ സംസാരിച്ചു.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP