പൊന്ന്യം ചുണ്ടങ്ങാപ്പൊയിൽ സ്ഫോടനം : ഒരാൾ കൂടി അറസ്റ്റിൽ.

By | Wednesday September 16th, 2020

SHARE NEWS

തലശ്ശേരി: പൊന്ന്യം ചുണ്ടങ്ങാപ്പൊയിലിൽ ബോംബു നിർമാണത്തിനിടെ സ്ഫോടനമുണ്ടായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ‌സിപിഎം പ്രവർത്തകനായ അഴിയൂർ കെ.ഒ.ഹൗസിൽ ധീരജാ(28)ണ് അറസ്റ്റിലായത്. ഇയാളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു. ഡിവൈഎസ്പി മൂസ വളളിക്കാടനും സിഐ എം.അനിലുമാണ് ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയത്. പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ കേസിൽ ആകെ 3 പ്രതികൾ അറസ്റ്റിലായി. ചുണ്ടങ്ങാപ്പൊയിൽ വി.പി.സജിലേഷ് (42), പൊന്ന്യം വെസ്റ്റ് ചേരി പുതിയ വീട്ടിൽ കെ.അശ്വന്ത് (22) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 5 അംഗ സംഘമാണ് ബോംബു നിർമാണത്തിൽ പങ്കെടുത്തതെന്ന് സജിലേഷ് പൊലീസിനോടു പറഞ്ഞിരുന്നു.പരുക്കേറ്റ അഴിയൂർ സ്വദേശി റമീഷ് (കുട്ടു 32) തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read