തലശ്ശേരി പൈതൃകം പദ്ധതി: മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം മാർച്ചിൽ

By siva | Tuesday February 18th, 2020

SHARE NEWS

തലശ്ശേരി: തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി തലശ്ശേരിയിൽ പൂർത്തിയായ മൂന്ന് പദ്ധതികൾ മാർച്ചിൽ ഉദ്ഘാടനംചെയ്യും. ഗുണ്ടർട്ട് ബംഗ്ലാവ് പൈതൃകസംരക്ഷണ പദ്ധതി, പിയർ റോഡ്, ഫയർ ടാങ്ക് വികസനം എന്നിവയാണ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.

പിയർ റോഡിന് 2.12 കോടി, ഗുണ്ടർട്ട് ബംഗ്ലാവിന് 2.70 കോടി, ഫയർടാങ്കിന് 60 ലക്ഷം രൂപ എന്നിങ്ങനെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജഗന്നാഥ ക്ഷേത്രത്തിൽ നവോത്ഥാന മ്യൂസിയം, താഴെയങ്ങാടി പൈതൃക തെരുവ്, സെയിന്റ് ആംഗ്ളിക്കൻ ചർച്ച് സംരക്ഷണം എന്നിവയുടെ പ്രവർത്തനോദ്ഘാടനവും നിർവഹിക്കും. ജവാഹർ ഘട്ടിൽ വെളിച്ചമൊരുക്കും.

രണ്ടാംഘട്ടത്തിൽ ഗുണ്ടർട്ട് ബംഗ്ലാവ് ഡിജിറ്റൽ മ്യൂസിയമാക്കും. ലൈബ്രറിയും ഒരുക്കും. തലശ്ശേരി കടൽപ്പാലം ബലപ്പെടുത്താൻ പദ്ധതി തയ്യാറാക്കുമെന്ന് മാരി ടൈം ബോർഡ് ചെയർമാർ വി.ജെ.മാത്യു പറഞ്ഞു. ഫ്ളോട്ടിങ് റസ്റ്റോറൻഡ്, ഫ്‌ലോട്ടിങ് മാൾ, വാട്ടർ സ്പോർട്‌സ്, കയാക്കിങ് എന്നിവ തുടങ്ങും. ഇത് സംബന്ധിച്ച പ്രാഥമിക ചർച്ച നടത്തി. മാരിടൈം അക്കാദമി പോർട്ട്‌ ഓഫീസിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ തുടങ്ങും.

ജർമനി, നെതർലൻഡ് എന്നിവിടങ്ങളിലുള്ള സർവകലാശാലകൾ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ തുടങ്ങാൻ സന്നദ്ധരാണ്. മീൻപിടിക്കാൻ പോകുന്നവർക്കും പരിശീലനം നൽകും. കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലാണ് പരിശീലനം നൽകുക. കണ്ണൂരിൽ ആയിക്കരയാണ് ഇതിനായി ഉദ്ദേശിക്കുന്നത്.

രണ്ടുവർഷത്തെ പ്രവർത്തനത്തിന്റെ ഫലമാണ് വിപുലമായ പദ്ധതിയെന്ന് ആർക്കിടെക്ട്‌ പി.പി.വിവേക് പറഞ്ഞു. പദ്ധതി അവലോകനത്തിന്റെ ഭാഗമായി തലശ്ശേരിയിൽ നടന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ സി.കെ.രമേശൻ, സബ് കളക്ടർ ആസിഫ് കെ. യൂസഫ്, ഡിവൈ.എസ്.പി. കെ.വി.വേണുഗോപാൽ, ഡി.ടി.പി.സി. സെക്രട്ടറി ജിതേഷ് ജോൺ എന്നിവർ പങ്കെടുത്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read