കെട്ടിവലിച്ചുപോകുന്ന വാഹനങ്ങളുടെ ഇടയിലെ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു

By siva | Monday November 30th, 2020

SHARE NEWS

 

കാഞ്ഞങ്ങാട് : കെട്ടിവലിച്ചുപോകുന്ന വാഹനങ്ങളുടെ ഇടയിലെ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു. മടിക്കൈ കണ്ടംം കുട്ടിച്ചാൽ സ്വദേശിയും രാവണേശ്വരം ലക്ഷം വീട് കോളനിയിൽ താമസക്കാരനുമായ രതീഷ് (40) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലാണ് അപകടം. കേടായ വാഹനത്തെ മറ്റൊരു വാഹനം കെട്ടിവലിച്ചുപോകുകയായിരുന്നു. ഇതു ശ്രദ്ധിക്കാതെ മുന്നിലെ വാഹനം കടന്നുപോയതും, രതീഷ് ബൈക്ക് മുന്നോട്ടെടുത്തു. ഇരുവാഹനങ്ങൾക്കുമിടയിലെ കയർ കുടുങ്ങി രതീഷ് മറിഞ്ഞുവീഴുകയായിരുന്നു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read