ഐസ്ക്രീം ബോളെന്ന് കരുതി കളിക്കാനെടുത്തത് ബോംബ്; കണ്ണൂരിൽ രണ്ട് കുട്ടികൾക്ക് സ്ഫോടനത്തിൽ പരിക്കേറ്റു

By | Tuesday May 4th, 2021

SHARE NEWS

കണ്ണൂർ: കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ ഒന്നര വയസുകാരനടക്കം രണ്ടുപേർക്ക് പരിക്കേറ്റു. ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയ ഐസ്ക്രീം കപ്പ് വീട്ടിൽ കൊണ്ടുവന്ന് കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരിട്ടിക്കടുത്ത് പടിക്കച്ചാലിൽ സഹോദരങ്ങളായ മുഹമ്മദ്‌ ആമീൻ (5) മുഹമ്മദ്‌ റഹീദ് (ഒന്നര വയസ്) എന്നിവർക്കാണ് പരിക്കേറ്റത്. മുഹമ്മദ് ആമീന്റെ പരിക്ക് സാരമുള്ളതാണ്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് സമയത്ത് സംഘർഷം പതിവുള്ള സ്ഥലമാണിത്. രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തയ്യാറാക്കിയ ഐസ്ക്രീം ബോംബാണിതെന്നാണ് നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News: