Categories
headlines

ഓട്ടോറിക്ഷയിൽ മിനി ലോറിയിടിച്ച് വീട്ടമ്മ മരിച്ചു

കാക്കയങ്ങാട്: കാക്കയങ്ങാട് ഊർപ്പാലിൽ പാൽ കൊണ്ടുവരുന്ന ഓട്ടോറിക്ഷയിൽ മിനി ലോറിയിടിച്ച് പാൽ വാങ്ങാനെത്തിയ വീട്ടമ്മ മരിച്ചു. ഊർപ്പാൽ സ്വദേശി ആശാരി ബൈജുവിന്റെ ഭാര്യ സജിനിയാണ് മരിച്ചത്. ഊർപ്പാൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായി ഇന്ന് പുലർച്ചെയായിരുന്നു അപകടം. നിയന്ത്രണം വിട്ട മിനിലോറി ഓട്ടോയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന കെ.പി.ബാബു, സ്മിത എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP