‘അധ്യക്ഷ സ്ഥാനം സ്വയം ഒഴിയില്ല, ഹൈക്കമാന്‍ഡ് പറയട്ടേ’; തോല്‍വിയില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്ന് മുല്ലപ്പള്ളി

By | Tuesday May 4th, 2021

SHARE NEWS

നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റുവാങ്ങിയതിന് പിന്നാലെ തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൈക്കമാന്‍ഡ് തീരുമാനം എന്തുതന്നെയായാലും താന്‍ അത് അംഗീകരിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. പ്രസിഡന്റ് സ്ഥാനം തീരുമാനിച്ചത് ഹൈക്കമാന്‍ഡാണ്. അതിനാല്‍ സ്വയം ഒരു തീരുമാനം എടുക്കില്ല. പ്രതിസന്ധി ഘട്ടത്തില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഇട്ടെറിഞ്ഞ് പോകാന്‍ തയ്യാറല്ല. പരാജയത്തില്‍ ഒരാളെ മാത്രം ബലിയാടാക്കുന്നത് ശരിയല്ലെന്നും എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്നും മുല്ലപ്പള്ളി സൂചിപ്പിച്ചു.അതേസമയം പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. സംഘടനാതലത്തില്‍ പെട്ടെന്നൊരു നേതൃമാറ്റമുണ്ടാകുക എന്നതിനപ്പുറത്തേക്ക് സമഗ്രമായ അഴിച്ചുപണിയ്ക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് നേതൃത്വത്തിനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി ജോസഫും ആരോപിച്ചിരുന്നു.പാര്‍ട്ടിയില്‍ പുനസംഘടന വേണമെന്നും നേതൃമാറ്റമുണ്ടാകണമെന്നും എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്ന് സൂചിപ്പിച്ച കെസി ജോസഫ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മതിമറന്നു പോയെന്നും കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി മൂടിവെയ്ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നെന്നും അദ്ദേഹം ആഞ്ഞടിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് കെപിസിസി അധ്യക്ഷന്‍ രാജിവെയ്ക്കണമെന്നും വന്‍ അഴിച്ചുപണി വേണമെന്നും പാര്‍ട്ടിയ്ക്കകത്തുനിന്ന് ഒളിഞ്ഞും തെളിഞ്ഞും ആരോപണമുയരുന്ന പശ്ചാത്തലത്തിലായിരുന്നു കെസി ജോസഫിന്റെ പരസ്യപ്രതികരണം.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News: