ശക്തമായ കാറ്റിൽ രണ്ടുനില വീടിന്റെ മേൽക്കൂര റോഡിലേക്ക് പറന്നിറങ്ങി.

By siva | Thursday August 6th, 2020

SHARE NEWS

 

മാനന്തവാടി: പേര്യയിൽ ശക്തമായ കാറ്റിൽ രണ്ടുനില വീടിന്റെ മേൽക്കൂര റോഡിലേക്ക് പറന്നിറങ്ങി. മണിക്കൂറുകളോളം ഗതാഗത തടസ്സമാവുകയും ചെയ്തു. ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വീടിന്റെ മേൽക്കൂര റോഡിലേക്ക് വീണത്. ഇന്ന് പുലർച്ചെ 4 മണിയോടെ പേര്യ 36 ടൗണിന് സമീപത്ത് താമസിക്കുന്ന വിപികെ അബ്ദുള്ളയുടെ വീടിന്റെ റൂഫിംഗ് ഷീറ്റാണ് പൂർണ്ണമായും റോഡിലേക്ക് പതിച്ചത്. ഇതേ തുടർന്ന് മണിക്കൂറുകളോളം മാനന്തവാടി – തലശ്ശേരി റോഡിൽ ഗതാഗത തടസ്സം നേരിട്ടു. പോലീസും നാട്ടുകാരും ചേർന്ന് മേൽക്കൂര മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read