തൊഴിലാളി നിയമഭേദഗതി റദ്ദാക്കുക : സംയുക്ത ട്രേഡ് യൂണിയൻ ആഭിമുഖ്യത്തിൽ പ്രതിഷേധ സമര സംഘടിപ്പിച്ചു.

By | Thursday September 24th, 2020

SHARE NEWS

 

കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയം തിരുത്തുക, എല്ലാവർക്കും സാർവത്രിക ആരോഗ്യ സംരക്ഷണം, തൊഴിൽനിയമ ഭേദഗതിറദ്ദാക്കുക, ഓഹരി വിറ്റഴിക്കൽ നടപടികൾ പിൻവലിക്കുക, തൊഴിലാളികൾക്ക് സാമൂഹ്യ പരിരക്ഷ നൽകുക, തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽദിനങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ
നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന് ഭാഗമായാണ്
മണത്തണയിൽ
പ്രതിഷേധയോഗം സംഘടിപ്പിച്ചത്

സി.ഐ.ടി.യു മേഖല സെക്രട്ടറി എം.കെ.രാജൻ സമരം ഉദ്ഘാടനം ചെയ്തു.
സി.വി രാമചന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു. യോഗത്തിൽ കെ.ഡി ടോമി സംസാരിച്ചു.

അയോത്തുംചാൽ, തൊണ്ടിയിൽ,മഠപ്പുരച്ചാൽ, കൊട്ടംചുരം, അത്തിപ്പാലം, തെറ്റുവഴി എന്നിവിടങ്ങളിലും സമരം നടന്നു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read