Categories
headlines

വാക്സിനെടുക്കാൻ ഇനി നാലക്ക സുരക്ഷാ കോഡും വേണം:മെയ് 8 മുതലാണ് ഈ സംവിധാനം നിലവിൽ വരിക.

കോവിഡ് വാക്സിൻ വിതരണത്തിന്റെ കൃത്യത കൂട്ടാൻ കോവിൻ ആപ്പിൽ കൂടുതലായി ഒരു ഫീച്ചർ കൂട്ടിചേർത്തു.
കോവിൻ വഴി അപ്പോയിൻമെന്റ് ബുക്ക് ചെയ്ത ആളുകൾ കോവിഡ് ഡോസ് എടുക്കാൻ പോകുമ്പോൾ വാക്സിനേഷനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ വാക്സിനേറ്റർമാർ ഇനിമുതൽ നാല് അക്ക സുരക്ഷാ കോഡ് കൂടി ആവശ്യപ്പെടും.
നാളെ (മെയ് 8) മുതലാണ് ഈ സംവിധാനം നിലവിൽ വരിക. ഈ നാലക്ക സുരക്ഷാ കോഡ് വാക്സിനേഷനായി രജിസ്റ്റർ ചെയ്ത അപ്പോയിമെന്റ് സ്ലിപ്പിൽ പ്രിന്റ് ചെയ്തിട്ടുണ്ടാകും. വാക്സിനേഷൻ സെന്ററിൽ സ്ലിപ്പ് ഡിജിറ്റലായി കാണിക്കാനും കഴിയും.

അതേസമയം വാക്സിനേഷനായി പോകുമ്പോൾ വ്യക്തികൾക്ക് ആധാർ കാർഡ് പോലുള്ള സാധുവായ തിരിച്ചറിയൽ രേഖയും ഉണ്ടായിരിക്കണം. സുരക്ഷാ കോഡ് കൊണ്ടുവരുന്നതോട് കൂടി കോവിഡ് വാക്സിൻ എടുത്തവരുടെ ഡാറ്റാ ശേഖരണം കുറേ കൂടി
കുറ്റമറ്റതാകുമെന്നാണ് കരുതുന്നത്.

 

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP