ചുങ്കക്കുന്ന് പൊട്ടൻതോടിൽ വൈക്കോലുമായി പോവുകയായിരുന്ന വണ്ടി കത്തിനശിച്ചു.

By | Tuesday December 22nd, 2020

SHARE NEWS

ചുങ്കക്കുന്ന് : പൊട്ടൻതോട് മേഖലകളിലേക്ക് വിതരണത്തിനായി വൈക്കോലുമായി പോയ വണ്ടിക്കാണ് തീപിടിച്ചത്. കൊട്ടിയൂർ സ്വദേശി ഞാവള്ളിക്കുന്നേൽ റെജിയുടെ വാഹനത്തിനാണ് തീപിടിച്ചത്.  പേരാവൂർ അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

അഗ്നിശമനസേന എത്തുന്നതിനുമുമ്പേ നാട്ടുകാർ തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും തീ നിയന്ത്രവിധേയമാക്കാൻ സാധിച്ചിരുന്നില്ല.

മൊബൈൽ നെറ്റുവർക്കുകൾക്ക് റേഞ്ച് കുറവുള്ള പ്രദേശമായിരുന്നതിനാൽ ഫയർഫോഴ്‌സിന്റെ വിവരമറിയിക്കുന്നതിലും കനത്ത പ്രതിസന്ധി നേരിട്ടതായി പ്രദേശവാസികൾ പരാതിപ്പെട്ടു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read