Categories
headlines

കോയമ്പത്തൂരിൽ ഓടുന്ന കാറിൽ നിന്നും യുവതിയുടെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞു

കോയമ്ബത്തൂര്‍: നഗരമദ്ധ്യത്തില്‍ ഓടിക്കൊണ്ടിരുന്ന എസ്‌യു‌വി കാറില്‍ നിന്നും റോഡിലേക്ക് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു.കോയമ്ബത്തൂര്‍ നഗരത്തിലെ അവിനാശി റോഡില്‍ ചിന്നിയംപാളയത്ത് തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. റോഡില്‍ വീണ മൃതദേഹത്തില്‍ ഉടന്‍ തന്നെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങിയതിനാല്‍ ആളെ തിരിച്ചറിയാനായില്ലെന്ന് പൊലീസ് അറിയിച്ചു.പൊലീസ് ഇന്‍സ്‌പെക്‌ടര്‍ മുത്തുമണിയും സംഘവും ഉടന്‍ സ്ഥലത്തെത്തി മൃതദേഹം കോയമ്ബത്തൂ‌ര്‍ മെഡിക്കല്‍ കൊളേജിലേക്ക് മാറ്റി. തലയും മുഖവും വാഹനമിടിച്ച്‌ തകര്‍ന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അര്‍ദ്ധനഗ്നയായ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.റോഡ് മുറിച്ചുകടക്കവെ വാഹനം ഇടിച്ച്‌ മരിച്ചതാകാമെന്ന് പൊലീസ് ആദ്യം കരുതിയെങ്കിലും സ്ഥലത്തെ സിസിടിവി ക്യാമറ പരിശോധനയിലാണ് എസ്‌യുവി കാറില്‍ നിന്ന് മൃതദേഹം വലിച്ചെറിഞ്ഞതായി കണ്ടത്. സംഭവം കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. മറ്റ് വിവരങ്ങള്‍ പോസ്‌റ്റ്മോര്‍ട്ടത്തിന് ശേഷം ലഭ്യമാകുമെന്ന് പൊലീസ് അറിയിച്ചു.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP