പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കുട്ടികൾക്ക് തുണിസഞ്ചി വിതരണം

By | Thursday February 13th, 2020

SHARE NEWS

കൊട്ടിയൂർ എൻ.എസ്. എസ്. കെ.യു.പി സ്കൂളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി തുണിസഞ്ചി വിതരണം ചെയതു. എൻ.എസ്.എസ് കെ.യു.പി സ്കൂളിൽ വച്ച് നടത്തിയ യോഗ ആർട്ട് ഓഫ് ലിവിംഗ് കൊട്ടിയൂർ യൂണിറ്റാണ് മുഴുവൻ കുട്ടികൾക്കും സൗജന്യമായി തുണിസഞ്ചി നൽകിയത്. കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ആർട്ട് ഓഫ് ലിവിംഗ് പ്രവർത്തകൻ പാറയ്ക് താഴത്ത്‌ രവീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ പി. വി.പവിത്രൻ സ്വാഗതവും സ്കൂൾ ലീഡർ നിയമരിയ ജെയ്സൺ നന്ദിയും അറിയിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read