മലയോരം കോവിഡിൻ്റെ പിടിയിലേക്ക്.

By | Sunday January 10th, 2021

SHARE NEWS

പേരാവൂർ: കഴിഞ്ഞ 3 ദിവസം കൊണ്ട് പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് പഞ്ചായത്തുകളിൽ മാത്രമായി 136 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പേരാവൂർ ഗ്രാമപഞ്ചായത്തിൽ മാത്രം 47 പേർക്കും മുഴക്കുന്നിൽ മുപ്പത്തി നാല് പേർക്കും കോവിഡ് സ്ഥിരീകരിച്ചപ്പോൾ മാലൂരിൽ 18 പേർക്കും കോളയാട് 17 പേർക്കും കാണിച്ചാറിൽ 13 പേർക്കും കേളകത്ത് 6 പേർക്കും കൊട്ടിയൂരിൽ ഒരാൾക്കും ആണ് സ്ഥിരീകരിച്ചത്. പൊതുപരിപാടികളുടേയും ആഘോഷങ്ങളുടെയും എണ്ണം വർധിച്ചതും വ്യാപാരസ്ഥാപനങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് വന്നതും വ്യാപനത്തിന് കാരണമായിട്ടുണ്ട്. പൊതുഗതാഗത സംവിധാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച ഉണ്ടാകുന്നതും സാമൂഹ്യ അകലം പാലിക്കുന്നതിൽ വീഴ്ചയുണ്ടാകുന്നതും വ്യാപനത്തിന് കാരണം ആയി കണക്കാക്കുന്നു. പ്രതിദിനം 150 ൽ അധികം പേർ വരെ പനിയും ജലദോഷവും ചുമയും അടങ്ങുന്ന രോഗങ്ങൾക്ക് ചികിത്സ തേടുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കോവിഡ് പരിശോധന നടത്തുന്നുണ്ട് . 150ഓളം പേർക്ക് കോവിഡ് പരിശോധനകളും നടക്കുന്നുണ്ടെങ്കിലും പ്രതിസന്ധിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന ആലോചനയിലാണ് ആരോഗ്യവകുപ്പ്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read