
പേരാവൂര്‍: ഗ്രീന്‍ പേരാവൂര്‍ ക്ലീന്‍ പേരാവൂര്‍ പദ്ധതിയുടെ ഭാഗമായി പേരാവൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ടൗണുകള്‍ ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാല്‍ നിര്‍വഹിച്ചു.

ഹരിത കേരള മിഷന് പദ്ധതിയുടെ ഭാഗമായി പേരാവൂര്‍ പഞ്ചായത്തിനെ സമ്പൂര്‍ണ്ണ ശുചിത്വ പദവിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഭരണസമിതി ശുചീകരണ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമെന്ന നിലയിലാണ് പേരാവൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന എല്ലാ ടൗണുകളും ശുചീകരിക്കാന്‍ ഭരണസമിതി തീരുമാനം എടുത്തത്.

ശുചീകരണത്തിന് വ്യാപാരികള്‍, ചുമട്ടുതൊഴിലാളികള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍, മറ്റ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മണത്തണ ടൗണില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനത്തിന് പഞ്ചായത്തംഗങ്ങളായ യു. വി അനില്‍കുമാര്‍, ബേബി സോജ, കെ. വി.ശരത് എന്നിവര്‍ നേതൃത്വം നല്കി.

തുണ്ടി ടൗണില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനത്തിന് പഞ്ചായത്തംഗങ്ങളായ കെ. വി ബാബു.കെ രാജു ജോസഫ് എന്നിവരാണ് നേതൃത്വം നല്‍കിയത്.

തിരുവോണപുറം, തെറ്റുവഴി എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനത്തിന് വാര്‍ഡ് മെമ്പര്‍ റീന മനോഹരന് നേതൃത്വം നല്കി.

മുരിങ്ങോടിയിലും, പെരുമ്പുന്നയിലും ശുചീകരണ പ്രവൃത്തികള്‍ക്ക് ബാബു ജോസഫ്, ഷീബ ബാബു, ലത, സ്മിത രാജന്, രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി

പരിപാടിയുടെ ഭാഗമായി തുണ്ടി,മണത്തണ,തെറ്റുവഴി, തിരുവോണപുറം, പേരാവൂര്‍, മുരിങ്ങോടി, കുനിത്തല,തുടങ്ങിയ സ്ഥലങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.