തേനിച്ചകുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവെന്ന് ബന്ധുക്കള്‍

By siva | Tuesday December 1st, 2020

SHARE NEWS

 

വയനാട്ടില്‍ തേനിച്ചകുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവെന്ന് ബന്ധുക്കള്‍. ഞായറാഴ്ച രാവിലെ മരിച്ചയാളുടെ മൃതദേഹം രണ്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ല. കേണീച്ചിറ പാല്‍നട കോളനിയിലെ ഗോപാലനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച മൃതദേഹം അഴുകിയെന്നും ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് ഗോപാലന്‍ മരിച്ചത്. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താനായി ആദ്യം മൃതദേഹം എത്തിച്ചത്. എന്നാല്‍ പൊലീസ് സര്‍ജന്‍ ഇല്ലാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടന്നില്ല. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം എത്തിച്ചത്. ഇവിടെയും പൊലീസ് സര്‍ജനില്ലെന്ന് പറഞ്ഞാണ് പോസ്റ്റ്‌മോര്‍ട്ടം വൈകിപ്പിക്കുന്നതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read