ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് മണത്തണയിൽ സ്വീകരണം നല്‍കി.

By | Sunday January 24th, 2021

SHARE NEWS

മണത്തണ: വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ നേതൃത്വത്തില്‍ യൂണിറ്റ് പരിധിയില്‍ നിന്നും വിജയിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. ജനപ്രതിനിധികള്‍ ഓരോരുത്തർക്കും നാടിനായി ചെയ്യാൻ കഴിയുന്ന വികസന പ്രവർത്തനങ്ങളെ കുറിച്ച് വിവരിച്ചു. യൂണിറ്റ് പ്രസിഡന്റ് സുധീര്‍ ബാബു അധ്യക്ഷത വഹിച്ചു. പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി ഗീത, ജൂബിലി ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജു വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. വി ശരത്ത്, പഞ്ചായത്ത് അംഗങ്ങളായ യു.വി അനില്‍കുമാര്‍, ജോജന്‍ എടത്താഴെ, ബേബി സോജ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി സി.എം ജോസഫ്,സതീശന്‍, സിന്ധു സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read