തിരുവനന്തപുരം വിമാനത്താവള സ്വകാര്യ പങ്കാളിത്തം: തൻ്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് എം എ യൂസഫലി

By | Thursday August 27th, 2020

SHARE NEWS

 

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ വികസനത്തിന് വിമാനത്താവളത്തിന്റെ വളർച്ച അത്യാവശ്യമാണെന്നും വിമാനത്താവളങ്ങളുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തവും നല്ലതാണെന്നും എന്നാൽ ഇപ്പോൾ വിമാനത്താവള വിവാദത്തിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.

എയർപോർട് അതോറിറ്റിയുടെ ചുമതലയിലായിരുന്നപ്പോൾ വികസിപ്പിക്കാത്ത വിമാനത്താവളങ്ങൾ പലതും സ്വകാര്യ പങ്കാളിത്തം വന്ന ശേഷമാണ് മെച്ചപ്പെട്ടത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് 27 രാജ്യങ്ങളിൽ നിന്നുള്ള 19,600 ഓഹരിയുടമകളാണുള്ളത്. കണ്ണൂരിൽ 8,313 ഓഹരിയുടമകളുണ്ട്. അവരിൽ ഒരാൾ മാത്രമാണു യൂസഫലി. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ കേന്ദ്രവും കേരളവും തമ്മിലുള്ള ചർച്ചയിലൂടെ പരിഹരിക്കപ്പെടണം . അദാനി തന്റെ സുഹൃത്താണെന്നും എന്നാൽ, തിരുവനന്തപുരം വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട ചർച്ചയിലൊന്നും താൻ പങ്കെടുത്തിട്ടില്ലെന്നും എം.എ യൂസഫലി പറഞ്ഞു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read