വാഹന സംബന്ധമായ എല്ലാ ഇടപാടിനും ആധാർ നിർബന്ധം

By | Saturday April 17th, 2021

SHARE NEWS

രജിസ്ട്രേഷൻ ഉൾപ്പെടെ വാഹന സംബന്ധമായ എല്ലാ ഇടപാടിനും ഇനി ആധാർ നിർബന്ധമാക്കി. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. കഴിഞ്ഞദിവസം മുതൽ കേരളത്തിലും ഇതു നടപ്പായി. വാഹന സംബന്ധമായ എല്ലാ ഇടപാടുകൾക്കും ഉടമയുടെ ആധാർ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പരിലേക്ക് ഒടിപി മെസേജ് ചെല്ലും. ആ നമ്പരുണ്ടെങ്കിൽ മാത്രമേ വാഹന ഇടപാടുകള്‍ നടത്താൻ സാധിക്കൂവെന്നും ഉത്തരവില്‍ പറയുന്നു. പുതിയ വാഹന രജിസ്ട്രേഷനും ഇതു നിർബന്ധമാക്കി. ഇതോടെ ഒരാളുടെ പേരിൽ എത്ര വാഹനമുണ്ടെന്നതിന്റെ കൃത്യമായ വിവരങ്ങളും സർക്കാരിന് ലഭിക്കും.
ആധാർ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പരിലേക്കായിരിക്കും എല്ലാ സന്ദേശങ്ങളുമെത്തുകയെന്നതിനാൽ റജിസ്ട്രേഷനിൽ മറ്റു വ്യാജ ഇടപാടുകൾ നടക്കില്ല.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read