വൈക്കോല്‍ ലോറിക്ക് തീ പിടിച്ചു ; ഒഴിവായത് വന്‍ ദുരന്തം

By | Sunday February 16th, 2020

SHARE NEWS

 

ഇരിട്ടി:വൈക്കോല്‍ ലോറിക്ക് തീ പിടിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം. ഉളിക്കല്‍ പഞ്ചായത്തിലെ അപ്പര്‍ കാലാങ്കിക്ക് സമീപമാണ് ലോറിക്ക് തീ പിടിച്ചത്.ഉളിക്കല്‍ പഞ്ചായത്തിലെ വിവിധ ഇടങ്ങളിലെ ക്ഷീരകര്‍ഷകര്‍ക്കായി വിതരണം ചെയ്യാന്‍ കൊണ്ടുവന്ന വൈക്കോല്‍ നിറച്ച ലോറിക്കാണ് തീ പിടിച്ചത്. ലോറി കടന്നുപോകുന്ന വഴിയിലുള്ള കശുമാവിന്‍ കമ്പ് ഇലക്ട്രിക് ലൈനുമായി ഉരസുകയും തുടര്‍ന്ന് വൈക്കോലിന് തീ പിടിക്കുകയുമായിരുന്നു. വൈക്കോലിന് തീ പിടിച്ചതറിയാതെ മുന്നോട്ട് നീങ്ങിയ ലോറിയെ നാട്ടുകാര്‍ തടയുകയും ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയുമായിരുന്നു. എന്നാല്‍ തീ കത്തിപടരാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ സമീപത്തുള്ള കരിങ്കല്‍ ക്വാറിയിലേക്ക് വെള്ളം എത്തിക്കുന്ന ടാങ്കര്‍ ലോറി ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കിയതോടെ ലോറിക്ക് തീ പിടിക്കാതിരിക്കുകയും വന്‍ ദുരന്തം ഒഴിവാകുകയും ചെയ്തു. തുടര്‍ന്ന് ഇരിട്ടി ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ നാട്ടുകാരുടെ സഹായത്തോടെ തീ പൂര്‍ണ്ണമായും അണച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read