വളപട്ടണം പുഴയിൽ ചാടിയ യുവാവിനെ രക്ഷിക്കാനിറങ്ങിയ വടക്കൻ വാർത്താ റിപ്പോർട്ടർ വിജിത്തിനായി തിരച്ചിൽ തുടരുന്നു

By | Wednesday September 16th, 2020

SHARE NEWS

കണ്ണൂർ: വളപട്ടണം പുഴയിൽ ചാടിയ യുവാവിനെ രക്ഷിക്കാനിറങ്ങിയ വടക്കൻ വാർത്ത റിപ്പോർട്ടർ വിജിത്തിനെ കാണാതായി. ബന്ധുവായ യുവാവിനെ ഡോക്ടറെ കാണിച്ച് മടങ്ങും വഴിയാണ് സംഭവം. കയ്യൂരിലെ പി. പ്രമോദിന്റെ ഭാര്യ ബേബിയും മകനായ പ്രബിനു(20)മാണ് വിജിത്ത് ഓടിച്ചിരുന്ന കാറിലുണ്ടായിരുന്നത്. മാനസിക വെല്ലുവിളികൾ നേരിടുന്ന പ്രബിനെ ഡോക്ടറെ കാണിച്ച് തിരിച്ചുവരവേയാണ് സംഭവം. പാലത്തിന് മുകളിലെത്തിയ കാറിൽ നിന്നും പ്രബിൻ പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇത് കണ്ടയുടൻ കാർ നിർത്തിയ വിജിത്ത് ഇയാളെ രക്ഷിക്കാനായി പിറകെ ചാടുകയായിരുന്നു. വിവരമറിഞ്ഞ് ഫയർഫോഴ്സും കോസ്റ്റൽ പോലീസും പുഴയിൽ തെരച്ചിൽ നടത്തി. ഇതിനിടയിൽ കോസ്റ്റൽ പോലീസ് വാർഡനായ വില്യംസ് ചാൾസണാണ് ആദ്യം പുഴയിൽ ചാടിയ പ്രബിനെ രക്ഷപ്പെടുത്തിയത്. വിജിത്തിനെ കണ്ടെത്താനായി കോസ്റ്റൽ പോലീസ് തിരച്ചിൽ തുടരുകയാണ്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read