വളയങ്ങാട് പാടത്ത് ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ്

By | Monday February 15th, 2021

SHARE NEWS

മണത്തണ: വളയങ്ങാട് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ വളയങ്ങാട് പാടത്ത് ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പുദ്ഘാടനം പേരാവൂർഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ നിർവഹിച്ചു. പാടശേഖരത്ത് ഒന്നാം വിളയായി ലഭിച്ച അരിയുടെ വിപണന ഉദ്ഘാടനം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശരത്
നിർവഹിച്ചു.
ജ്യോതി ഇനത്തിൽപെട്ട അരി പേരാവൂർ റൈസ് എന്ന പേരിലാണ് വില്പനയ്ക്ക് തയ്യാറാക്കിയിട്ടുള്ളത്. 65 രൂപയാണ് ഒരു കിലോ അരിയുടെ വില. കുടുംബശ്രീയുടെ പേരാവൂർ ഹെൽപ്പ് ഡെസ്കിൽ നിന്നാണ് അരി വിൽപ്പന നടത്തുന്നത്. ചടങ്ങിൽ യു വി അനിൽകുമാർ അധ്യക്ഷത വഹിച്ചു. പാടശേഖര സമിതി പ്രസിഡണ്ട് ജോസഫ് വി ച്ചാട്ട്, കൃഷി അസിസ്റ്റൻറ് ജോഷി, ചെയർപേഴ്സൺ സോണിമ, പാടശേഖരസമിതി സെക്രട്ടറി തോമസ് വിഎസ് എന്നിവർ സംസാരിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read