Categories
headlines

ഇന്ധനവില വർധനവിനെതിരെ സംസ്ഥാനത്ത് നാളെ വാഹനങ്ങൾ നിര്‍ത്തിയിട്ട് പ്രതിഷേധിക്കും

ഇന്ധനവില വർധനവിനെതിരെ സംസ്ഥാനത്ത് നാളെ രാവിലെ 11 മണിക്ക് 15 മിനിട്ടു നേരം വാഹനങ്ങൾ നിര്‍ത്തിയിട്ട് തൊഴിലാളികൾ പ്രതിഷേധിക്കും. ഇന്ധനവില അനുദിനം വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയാണ് വേറിട്ട പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. 11 മണിക്ക് വാഹനങ്ങൾ എവിടെയാണോ ഉള്ളത് അവിടെ നിർത്തിയിട്ട് ജീവനക്കാർ നിരത്തിലിറങ്ങി നിന്നാണ് പ്രതിഷേധിക്കുക. സ്വകാര്യ വാഹനങ്ങളടക്കം പ്രതിഷേധത്തില്‍ പങ്കാളികളാകണമെന്നും പ്രതിഷേധം വിജയിപ്പിക്കണമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നേതാക്കൾ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.

കോവിഡിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ കൊള്ള തുടരുകയാണ്. പാവപ്പെട്ടവരെ പിഴിയുന്നതില്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു ന്യായവും നിരത്താനില്ല. മറ്റ് രാജ്യങ്ങള്‍ കോര്‍പ്പറേറ്റ് നികുതി വര്‍ധിപ്പിക്കുമ്പോള്‍ ഇന്ത്യയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഇളവുകള്‍ നല്‍കുകയാണ്. വാക്സിന്‍ ഉല്പാദനത്തില്‍ പോലും കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള സമീപനമാണ് പുലര്‍ത്തുന്നത്. ഉല്പാദനം വര്‍ധിപ്പിക്കാതെ ആവശ്യത്തിന് വാക്സിന്‍ ലഭ്യത ഉറപ്പാക്കാനാകില്ല.

എം ജി രാഹുല്‍ (എഐടിയുസി), ആനത്തലവട്ടം ആനന്ദൻ (സിഐടിയു), വി ജെ ജോസഫ് (ഐഎന്‍ടിയുസി), മാഹീന്‍ അബൂബക്കര്‍ (എസ്‌ടി‌യു) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP