പേരാവൂർ, മട്ടന്നൂർ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ ഇരിട്ടി എം ജി കോളേജ് വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി

By | Thursday April 8th, 2021

SHARE NEWS

ഇരിട്ടി: പേരാവൂർ, മട്ടന്നൂർ നിയോജകമണ്ഡലത്തിലെ വോട്ടിങ്ങ് മെഷീനുകൾ വോട്ടെണ്ണൽ കേന്ദ്രമായ ഇരിട്ടി മഹാത്മാ ഗാന്ധി കോളേജിലെ സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി. ചൊവ്വാഴ്ച്ച വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ മേഖലയിലെ 286 ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങൾ ആദ്യം പേരാവൂർ തുണ്ടിയിലെ കളക്ഷൻ സെന്ററിൽ എത്തിച്ചു. ഇവിടെ നിന്നുമാണ് മെഷീനുകൾ ബുധനാഴ്ച പുലർച്ചയോടെ ഇരിട്ടി എം ജി കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്ട്രോങ്ങ് റൂമി ലേക്ക് മാറ്റിയത് . കേന്ദ്ര സേനയുടെ സുരക്ഷയിലായിരുന്നു എല്ലാ നടപടികളും .
വരണാധികാരി കണ്ണൂർ ഡി എഫ് ഒ കാർത്തിക്, തെരഞ്ഞെടുപ്പ് നിരീക്ഷകൻ പ്രവീൺ കുണ്ഡലി പുരി , ഡോ. പി. സൂരജ്, ഓഫീസർമാരായ സുധീർ നേരോത്ത് ,വി . രതീശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എം ജി കോളേജിൽ വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിട്ടുള്ള മുറികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ പൂട്ടി സീൽ ചെയ്തു. വാതിലുകളും ജനലുകളും പ്ലൈവുഡ് പലകൾ ഉപയോഗിച്ച് മുകളിൽ പട്ടിക അടിച്ച് വീണ്ടും സുരക്ഷിത മാക്കി. ഓരോ നിയോജക മണ്ഡലങ്ങലക്കും മൂന്ന് സ്ട്രോങ്ങ് മുറികൾ വച്ചാണ് ഉള്ളത് .ത്രിതല സുരക്ഷ യാണ് സ്ട്രോങ്ങ് റൂമിന് ഏർപ്പെടുത്തിയിരിക്കുന്നത്. കോളേജ് കാമ്പസിന് പുറത്ത് കേരള പോലീസിലെ ലോക്കൽ വിഭാഗമുണ്ടാകും. കാമ്പസിനുള്ളിൽ കേരള പോലീസിന്റെ തോക്കേന്തിയ കെ എ പി അംഗങ്ങളും സ്‌ട്രേങ്ങ് റൂമിനോട് ചേർന്ന് കേന്ദ്ര സേനയുടെ ബി എസ് എഫ് സുരക്ഷയുമാണ് ഒരുക്കിയിരിക്കുന്നത് .വോട്ടിംങ്ങ് യന്ത്രങ്ങൾ 26 ദിവസവും ഇവരുടെ 24 മണിക്കൂർ കാവലിലായിരിക്കും.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read