വാഷ് കൈവശം സൂക്ഷിച്ച കേസിലെ പ്രതിക്ക് ഒരു വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ

By | Friday February 14th, 2020

SHARE NEWS

പേരാവൂർ: വാഷ് കൈവശം സൂക്ഷിച്ച കേസിലെ പ്രതിക്ക് ഒരു വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. പേരാവൂർ റേഞ്ചിൽ 11/2015 നമ്പറായി രജിസ്റ്റർ ചെയ്ത അബ്കാരി കേസിലെ പ്രതി കല്ലുമുതിരക്കുന്ന് സ്വദേശി പുത്തൻപുരയിൽ   ടി.എം.പത്മനാഭനാണ് തലശേരി അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി(II) കഠിന തടവും പിഴയും ശിക്ഷ വിധിച്ചത്. ഒരു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

2015 ഫ്രെബ്രുവരി മാസം മൂന്നിന് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ.ദിനേശനും സംഘവും ഇയാളുടെ വീട്ടുവളപ്പിൽ നിന്ന് 25 ലിറ്റർ വാഷ് കണ്ടെടുത്ത കേസിലാണ്   വിധിയുണ്ടായത്. പേരാവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷാണ് കേസന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read