ഇടിഞ്ഞ് വീണത് ചൂരൽമലയുടെ ഒരു ഭാഗം; രക്ഷാപ്രവർത്തനം ദുഷ്കരം; ആശങ്ക

By | Thursday August 8th, 2019

SHARE NEWS

വയനാട്ടിലെ വൻ ഉരുൾപ്പൊട്ടലിൽ രക്ഷാപ്രവർത്തനം പോലും ദുഷ്കരമാണ്. ചൂരല്‍മല പുത്തുമലയിലാണ് വൻ ഉരുള്‍പൊട്ടലുണ്ടായത്. മലയുടെ വലിയ ഭാഗം അപ്പാടെ ഇടിഞ്ഞെത്തുകയായിരുന്നു. ഇവിടെ ഒട്ടേറെ പേർ കുടുങ്ങി കിടക്കുന്നതെന്നാണ് സൂചന. വയനാട്ടിൽ സൈന്യത്തിന്റെ സഹായവും സർക്കാർ തേടിയിരുന്നു. ദുരന്തനിവാരണസേന ഉരുൾപ്പൊട്ടിയ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. നാല്‍പതോളം പേരെ കാണാനില്ലെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്. സമീപത്തെ വീടുകള്‍ തകര്‍ന്നു, പള്ളിയും അമ്പലവും വാഹനങ്ങളും മണ്ണിനടിയിലെന്നാണ് സംശയം. സൈന്യവും ദുരന്തനിവാരണസേനയും ഇവിടേക്ക് തിരിച്ചതായി സി.കെ.ശശീന്ദ്രന്‍ എംഎല്‍എ അറിയിച്ചു സംസ്ഥാനത്ത് ആശങ്ക വിതച്ച് കനത്ത കാറ്റും മഴയും. കാലവര്‍ഷക്കെടുതിയില്‍ ഇന്ന് ആറു പേര്‍ മരിച്ചു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഉടന്‍ എത്തും. നൂറിലധികം ദുരിതാശ്വാസ കേന്ദ്രങ്ങളിലായി ആയിരത്തിലധികംപേരെ മാറ്റിപ്പാര്‍പ്പിച്ചു. റോഡുകളില്‍ മണ്ണിടിഞ്ഞുവീണതോടെ പലയിടത്തും ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ട ജില്ലയിലും കനത്ത മഴ തുടരുകയാണ്.

കനത്ത നാശം വിതച്ച് സംസ്ഥാനത്ത് മഴ തുടരുന്നു. കണ്ണൂര്‍ മട്ടന്നൂര്‍ കുഴിക്കലില്‍ തോട്ടില്‍വീണ് കെ.പത്മനാഭന്‍, അട്ടപ്പാടിയില്‍ വീടിനുമുകളില്‍ മരംവീണ് ഷോളയൂര്‍ ഊരിലെ കാര, വെള്ളംകയറിയ വീട് ഒഴിയുന്നതിനിടെ തളര്‍ന്നുവീണ് പനമരത്ത് മുത്തു, എന്നിവര്‍ മരിച്ചു. ഇടുക്കി ചിന്നക്കനാലില്‍ ലയത്തിനുമുകളില്‍ മണ്ണിടിഞ്ഞ് രാജശേഖരന്‍ നിത്യ ദമ്പതികളുടെ ഒരുവയസായ മകള്‍ മരിച്ചു.

കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. മൂന്നാറും മാങ്കുളവും മറയൂരും കോഴിക്കോട് തെങ്ങിലക്കടവും ഒറ്റപ്പെട്ടു. മുക്കം, മാവൂര്‍ , നിലമ്പൂര്‍, ഇരിട്ടി, മൂന്നാര്‍ ടൗണുകള്‍ വെള്ളത്തില്‍ മുങ്ങി. ഭൂതത്താന്‍കെട്ട്, മലങ്കര, കല്ലാര്‍കുട്ടി, പെരിങ്ങല്‍കുത്ത്, മംഗലം ഡാമുകള്‍ തുറന്നു.

നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും ദുരന്തപ്രതികരണസേനയും വയനാട്ടിലേക്ക് സൈന്യവും എത്തും. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാപക ഉരുള്‍പൊട്ടലില്‍ വന്‍ നാശമുണ്ടായി., കോതമംഗലം തലവച്ചപാറയില്‍ ഉരുള്‍പൊട്ടി ഒരു ചപ്പാത്ത് ഒലിച്ചുപോയി. ഇടുക്കി എലപ്പാറ, കട്ടപ്പന വി.ടി നഗര്‍ , കീരിത്തോട്, വണ്ടിപ്പെരിയാര്‍ ചെങ്കര, കണ്ണൂര്‍ അടയ്ക്കാത്തോട്, നെല്ലിയോട് , മലപ്പുറം കരുളായി, പാലക്കാട് സൈലന്‍റ് വാലി, മണ്ണാര്‍കാട് തൃശൂര്‍ മലക്കപ്പാറ, എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. കോഴിക്കോട് പശുക്കടവിലും, പൂഴിത്തോടും, താമരശ്ശേരി ചുരത്തിലെ മരുതിലാവ് മലയിലും കണ്ണപ്പൻകുണ്ടിലും ഉരുൾപൊട്ടി. അടിവാരം -തുഷാരഗിരി റോഡിലെ നൂറാംതോട് പാലം തകര്‍ന്നു.

 

 

 

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read