വയനാട്ടിൽ വൻ കവർച്ച; കള‌ളന്മാർ കൊണ്ടുപോയത് 21 ലക്ഷം രൂപയും 25 പവനും

By | Monday November 30th, 2020

SHARE NEWS

സുൽത്താൻ ബത്തേരി: വയനാട്ടിൽ സുൽത്താൻ ബത്തേരിയിൽ വൻ കവർച്ച.
വീട് കുത്തിത്തുറന്ന് കള‌ളന്മാർ കൊണ്ടുപോയത് 21 ലക്ഷം രൂപയും 25 പവനും. നായ്‌ക്കട്ടിയിൽ മാളപ്പുരയിൽ അബ്‌ദുൾ സലാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവസമയം വീട്ടുകാർ ഒരു ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു. തിരികെയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പ്രതികളെ തേടിയുള‌ള അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read