കാട്ടുതീ ഭീതിയില്‍ വയനാട്; വന്യമൃഗങ്ങളെ ഓടിക്കാൻ തീയിട്ടതെന്ന് സംശയം

By | Friday March 5th, 2021

SHARE NEWS

വേനല്‍ കടുത്തതോടെ കാട്ടുതീ ഭീതിയില്‍ വയനാട്ടിലെ വനമേഖല. വന്യജീവി സങ്കേതത്തിലെ രണ്ടേക്കറോളം അടിക്കാടുകളാണ് ഇന്നലെ കത്തി നശിച്ചത്.
ചെതലയം റെയ്‍ഞ്ചിലെ ചീയമ്പം 73 കോളനി മേഖലയിലാണ് വിവിധയിടങ്ങളില്‍ തീ പടര്‍ന്നത്. തേക്കിന്‍ തോട്ടത്തിലെ അടിക്കാടുകള്‍ പൂര്‍ണമായും കത്തി നശിച്ചു. വനപാലകരും അഗ്നിശമ്ന സേനയും ചേര്‍ന്നാണ് തീ അണച്ചത്. വന്യമൃഗങ്ങളെ ഓടിക്കാനായി നാട്ടുകാര്‍ തന്നെ തീ ഇട്ടതാണെന്ന സംശയവും ഉയരുന്നുണ്ട്.

വേനല്‍ കടുത്തതോടെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ ഫയര്‍ലൈന്‍ തയ്യാറാക്കി കാട്ടു തീ തടയാനുള്ള ശ്രമത്തിലാണ് വനപാലകര്‍. വയനാട് അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ നാഗര്‍ഹോള നാഷണല്‍ പാര്‍ക്കില്‍ കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീയില്‍ അമ്പതേക്കറോളം കാട് കത്തിയിരുന്നു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read