കാർഷിക ബിൽ കത്തിച്ച് പ്രതിഷേധിച്ചു.

By | Sunday September 27th, 2020

SHARE NEWS

 

വെൽഫയർ പാർട്ടി രാജ്യത്തെ പട്ടിണിയിലാക്കുന്ന കാർഷിക ബിൽ കത്തിച്ച് പ്രതിഷേധിച്ചു.പാർലമെൻ്റിലും രാജ്യ സഭയിലും ചർച്ച പോലും ചെയ്യാതെ പാസ്സാക്കിയ കാർഷിക ബില്ലുകൾ കർഷകരെ മരണത്തിലേക്ക് തള്ളി വിടുന്നതും ജന വിരുദ്ധവുമാണ് താങ്ങു വിലയെ കുറിച്ച് പ്രതി പാദിക്കാതെ, സംഭരണത്തിലും വിൽപനയിലും സർക്കാറിന് നിയന്ത്രണമില്ലാത്ത ബിൽ കുത്തക മുതലാളിമാരെ സഹായിക്കാനുള്ളതാണെന്ന് കർഷക ബില്ലിനെതിരെ വെൽഫയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കുറുവ ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് കണ്ണൂർ ജില്ല സെക്രട്ടറി സാജിദ ഷജീർ പറഞ്ഞു.ബിൽ നിലവിൽ വരുന്നതോടു കൂടി റേഷൻ സംവിധാനം അവതാളത്തിലാവുകയും അത് രാജ്യത്തെ പട്ടിണിയിലേക്ക് നയിക്കുമെന്നും അദ്ധേഹം പറഞ്ഞു കുറുവ ഡിവിഷൻ കമ്മിറ്റി ട്രഷറർ കെ കെ ബഷീർ പ്രതീകാത്മകമായി ബില്ലിന് തീ കൊളുത്തി . ഡിവിഷൻ കമ്മിറ്റി പ്രസിഡണ്ട് ശോഭിത , സെക്രട്ടറി സൽമാൻ, അംഗങ്ങളായ ഫഹീം മുസ്തഫ എന്നിവർ നേതൃത്വം നൽകി.

 

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read