Categories
headlines

കണിച്ചാർ ചാണാപ്പാറ മേഖലകളിൽ കാട്ടാനയുള്ളതായി അഭ്യൂഹം.

 

വെള്ളിയാഴ്ച രാത്രിയിൽ ഇറങ്ങിയ കാട്ടാന തിരികെ കാടുകയറാതെ ചാണാപ്പാറയിലെ ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്നാണ് അഭ്യൂഹം.
നാട്ടുകാരും വനപാലകരും മേഖലകളിൽ തിരച്ചിൽ നടത്തുന്നു. ആളുകൾ ജാഗ്രത പാലിക്കാൻ നിർദേശം.

നിരവധി കർഷകരുടെ കാർഷിക വിളകളും, മുള്ളുവേലിയും നശിപ്പിച്ചിരുന്നു. റോഡിന് കുറുകെ ഇട്ട സ്ളാബുകളും രാത്രിയിൽ കാട്ടാന തകർത്തിട്ടുണ്ട്.

ചാണാപ്പാറയിലെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ ഇന്നലെ രാത്രിയിൽ കാട്ടാനയാക്രമണം ഉണ്ടാകുകയും കാട്ടാന തിരികെ കാട് കയറിയിട്ടില്ല എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമാണ്, കാട്ടാന ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്ന അഭ്യുഹങ്ങൾക്ക് കാരണം.
പാനിപുരയിടത്തിൽ ബെന്നിയുടെ വാഴ, കപ്പ തുടങ്ങിയ കാർഷിക വിളകളും, എടത്താഴെ ജോഷിയുടെ മുള്ളുകമ്പി വേലിയും കോൺക്രീറ്റ് സ്‌ളാബുമാണ് തകർത്തിട്ടുള്ളത്.

ഇവയ്ക്ക് പുറമേ ആക്കൽ ബാലഗോപാലന്റെ മതിൽക്കെട്ടും കാട്ടാന തകർത്തു. ഇവയ്ക്ക് പുറമേ മറ്റ് കർഷകരുടെ കൃഷിയിടത്തിലും നാശംവിതച്ചാണ് കാട്ടാന കടന്നുപോയിട്ടുള്ളത്.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP