കണ്ണൂർ : ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഡിസംബര്‍ ഒന്നു മുതല്‍ ഒരു മാസം നീണ്ടു നില്ക്കുന്ന പരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ ഒന്ന് ചൊവ്വാഴ്ച) രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡിഎംഒ ഡോ. കെ നാരായണ നായ്ക് നിര്‍വ്വഹിക്കും. ഉത്തരവാദിത്വം പങ്കുവെയ്ക്കാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ഇന്ന് ജില്ലാ കേന്ദ്രത്തിലും ജില്ലയിലെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലും മെഴുകുതിരി തെളിയിക്കലും റെഡ് റിബണ്‍ ക്യാമ്പെയിനും നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് പഴയ ബസ്റ്റാന്റ് പരിസരത്തും ആറ് മണിക്ക് താളിക്കാവ് ക്ഷേത്ര പരിസരത്തും മെഴുകുതിരി തെളിയിക്കും. രാവിലെ 11 മണിക്ക് കാള്‍ടെക്സ് കെ എസ് ആര് ടി സി സ്റ്റാന്റ് പരിസരം വൈകിട്ട് മൂന്ന് മണിക്ക് പഴയ ബസ് സ്റ്റാന്റ് പരിസരം എന്നിവിടങ്ങളില്‍ റെഡ് റിബണ്‍ ക്യാമ്പയിന് നടക്കും. എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സര പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ലോക എയ്ഡ്സ് ദിനാചരണം: ജില്ലയില്‍ ഒരു മാസത്തെ ബോധവല്‍ക്കരണ പരിപാടികള്‍
SHARE NEWS