ദേശീയ കർഷക പ്രക്ഷോഭം ;വാഹന പ്രചരണജാഥയുമായി വൈ.എം.സി.എ കണ്ണൂർ സബ് റീജിയൺ

By | Tuesday February 23rd, 2021

SHARE NEWS

കേളകം :ദേശീയ കർഷക പ്രക്ഷോഭത്തിന്റെ പ്രചാരണാർത്ഥമാണ് ഫെബ്രുവരി‌ 25 വ്യാഴാഴ്ച്ച വൈ.എം.സി.എ കണ്ണൂർ സബ് റീജിയൺ വാഹനജാഥ സംഘടിപ്പിക്കുന്നത്.

രാവിലെ 10 മണിക്ക് ചുങ്കക്കുന്നിൽനിന്നും ആലക്കോടുനിന്നും ഒരേസമയം ജാഥ ഉദ്ഘാടനം ചെയ്യപ്പെടും.

ആലക്കോട് നിന്നും തുടങ്ങുന്ന ജാഥ
വൈ.എം.സി.എ കണ്ണൂർ സബ് റീജിയൺ ചെയർമാൻ മത്തായി വീട്ടിയാങ്കൽ നയിക്കും. ആലക്കേട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് ജാഥ
ഉദ്ഘാടനം ചെയ്ത് സംസാരിക്കും.
വൈ.എം.സി.എ നാഷണൽ എക്സിക്യൂട്ടീവ് അംഗം ഡോ :കെ.എം തോമസ്
ജാഥ ഫ്ളാഗ് ഓഫ് ചെയ്യും.

ചുങ്കക്കുന്നിൽനിന്നും ആരംഭിക്കുന്ന ജാഥ വൈ.എം.സി.എ കണ്ണൂർ സബ് റീജിയൺ ജനറൽ കൺവീനർ ജോസ്
ആവണംകോട്ട് നയിക്കും. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പൂടാകം ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ നാഷണൽ സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർ ജോസഫ് സഖറിയാസ് സംസാരിക്കും.
വൈ.എം.സി.എ നാഷണൽ
പ്രോപ്പർട്ടി കമ്മിറ്റി മെമ്പർ ജസ്റ്റിൻ കൊട്ടുകാപ്പള്ളീൽ ജാഥ ഫ്ളാഗ് ഓഫ് ചെയ്യും.

കേളകം, കണിച്ചാർ, പേരാവൂർ, ഇരിട്ടി, ഉളിക്കൽ, പയ്യാവൂർ വൈ.എം.സി.എ
യൂണീറ്റുകളിൽ സ്വീകരണം നൽകും. ഇരിട്ടിയിലെ സ്വീകരണയോഗത്തിൽ
പേരാവൂർ എം.എൽ.എ അഡ്വ :സണ്ണി ജോസഫും, ശ്രീകണ്ഠാപുരം സ്വീകരണത്തിൽ
മുൻസിപ്പൽ ചെയർ പേഴ്സൺ ഡോ. ഫിലോമിനയും അഭിസംബോധന ചെയ്ത്
സംസാരിക്കും.

ആലക്കോട്, ചുങ്കക്കുന്ന് എന്നിവിടങ്ങളിൽ നിന്നും പുറപ്പെടുന്ന ജാഥ
ശ്രീകണ്ഠാപുരത്ത് സംഗമിക്കുകയും തുടർന്ന് തളിപ്പറമ്പിൽ വൈകിട്ട് 3.00 മണിക്ക്
സമാപിക്കും. സമാപനയോഗം കണ്ണൂർ ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ നേതാക്കൾ
സാമൂഹ്യ സാംസ്കാരിക നായകൻമാർ തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിക്കും.

വൈ.എം.സി.എ കണ്ണൂർ സബ് റീജിയൺ ജനറൽ കൺവീനർ ജോസ്
ആവണംകോട്ട്, മുൻ സബ് റീജിയണൽ ജനറൽ കൺവീനർ മഞ്ചുവള്ളി, സബ് റീജിയണൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം മാനുവൽ പള്ളിക്കമാലിൽ, കേളകം യൂണിറ്റ് പ്രസിഡന്റ്‌ അബ്രഹാം കച്ചിറയിൽ, സെക്രട്ടറി ജോസ് വളവനാട്, വനിതാഫോറം പ്രസിഡന്റ്‌ ജീമോൾ മനോജ്‌ വെട്ടുവേലിൽ എന്നിവർ കേളകത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read