Categories
headlines

ഒറ്റയാൾ പ്രതിഷേധ നടപ്പുസമരം നടത്തുന്ന യൂത്ത് കോൺഗ്രസ്‌ നേതാവ് അബിൻ താമരശ്ശേരിക്ക് കണിച്ചാറിൽ സ്വീകരണം നൽകി

കണിച്ചാർ :ഇന്ധനവില വർദ്ധനവിനെതിരെ കാസർഗോഡുമുതൽ തിരുവനന്തപുരംവരെ ഒറ്റയ്ക്ക് പ്രതിഷേധ നടപ്പ് സമരം നടത്തുന്ന യൂത്ത് കോൺഗ്രസ്‌ നേതാവ് അബിൻ താമരശ്ശേരിക്കാണ് കണിച്ചാറിൽ സ്വീകരണം നൽകിയത്.

5 ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച പ്രതിഷേധ നടപ്പ് സമരം നാൽപ്പത് ദിവസംകൊണ്ട് 14 ജില്ലകളിലൂടെയും പര്യടനം നടത്തിയാണ് തിരുവനന്തപുരത്ത് സമാപിക്കുക.

യൂത്ത് കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റി കണിച്ചാർ ടൗണിൽ നൽകിയ സ്വീകരണത്തിൽ മണ്ഡലം ഭാരവാഹികളായ
ജിബിൻ ജയ്സൺ, അരുൺ പ്രസാദ്, വാർഡ് മെമ്പറും
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ
സ്റ്റാൻഡിങ് കമ്മിറ്റി
ചെയർമാനുമായ ജോജൻ എടത്താഴെ,
കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഈശ്വര പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ചാക്കോ തൈക്കുന്നേൽ, ജോണി പള്ളിക്കമാലിൽ
തുടങ്ങിയവർ പങ്കാളികളായി.

ക്രൂഡ് ഓയിൽ വിലവർദ്ധനവിനനുസരിച്ച് ഇന്ധനവിലയും ഉയർത്തുന്നതിനാണ് യു.പി.എ സർക്കാർ അനുമതി നൽകിയത്. എന്നാൽ വൻരീതിയിൽ നികുതി വർദ്ധനവ് നടത്തി ഇന്ധനവില അനുദിനം വർധിപ്പിക്കുകയും അത് യു.പി.എ സർക്കാരിന്റെ പ്രവർത്തിയുടെ ഫലമായാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ബിജെപി ചെയ്യുന്നതെന്നും കേരളത്തിലെ പിണറായി സർക്കാർ അതിന് കുടപിടിക്കുകയാണെന്നും സ്വീകരണവേളയിൽ യൂത്ത് കോൺഗ്രസ്‌ ആരോപിച്ചു.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP