മതാധിഷ്ഠിത പൗരത്വനിയമത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു : എസ് വൈ എഫ്

മതാധിഷ്ഠിത പൗരത്വനിയമത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു : എസ് വൈ എഫ് മട്ടന്നൂർ: മതാധിഷ്ഠിത പൗരത്വ നിയമത്തിനു ശ്രമിച്ച് ബിജെപി സർക്കാർ ചരിത്രത്തെ മത- മതിലുകൾ കൊണ്ട് വ്യഭിചരിക്കരുതെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് മതേതര മനസ്സുകൾ ഉണരണമെന്നും എസ് വൈ എഫ് ആവശ്യപ്പെട്ടു. എസ് വൈ എഫ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു സയ്യിദ് ത്വാഹ...

ഏലക്ക എത്തി ; മലയോരത്തെ ഓണകിറ്റ് വിതരണം പുനരാരംഭിച്ചു

മണത്തണ : രണ്ടു ദിവസമായി മുടങ്ങികിടന്നിരുന്ന മലയോരത്തെ റേഷൻ കടകളിലെ ഓണകിറ്റ് വിതരണം പുനരാരംഭിച്ചു. സൗജന്യ ഓണകിറ്റിൽ ഉൾപ്പെടെണ്ട ഏലക്ക ഇല്ലാത്തതിനാലായിരുന്നു താൽക്കാലികമായെങ്കിലും ഓണകിറ്റ് വിതരണം മുടങ്ങിയത്. വ്യാഴാഴ്ച ഉച്ചയോടെ ഏലക്കയും ലഭ്യമായതോടെയാണ് കിറ്റ് വിതരണം തുടരാനായത്. 15 ഭക്ഷ്യ വിഭവങ്ങളാണ് ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വ...

ഓണം സ്പെഷ്യൽഡ്രൈവ് : അഞ്ച് ലിറ്റർ വിദേശ മദ്യവുമായി മടപ്പുരച്ചാൽ സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

പേരാവൂർ : അനുവദനീയമായ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ചതിന് മടപ്പുരച്ചാൽ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അഞ്ചു ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു. മണത്തണ മടപ്പുരച്ചാൽ സ്വദേശി ബിനീഷ് സി ജി ആണ് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിലായത്. ഓണം സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിനോടനുബന്ധിച്ചുള്ള സ്ടൈക്കിങ...

മണത്തണ കുളങ്ങരയത്ത് പള്ളിയറ ഭഗവതി ക്ഷേത്രത്തിൽ രാമായണപാരായണം തിങ്കളാഴ്‌ച സമാപിക്കും

മണത്തണ : രാമായണ മാസത്തോടനുബന്ധിച്ച് മണത്തണ കുളങ്ങരയത്ത് പള്ളിയറ ക്ഷേത്രത്തിൽ നടന്നുവരുന്ന രാമായണപാരായണം തിങ്കളാഴ്‌ച സമാപിക്കും. സമാപന ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ 6 മുതൽ സന്ധ്യ വരെ അഖണ്ഡ രാമായണ പാരായണം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

മണത്തണയിൽ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു

മണത്തണ : എഴുപത്തിയഞ്ചാം ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് മണത്തണയിൽ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. രാവിലെ മണത്തണ ടൗണിൽ മുതിർന്ന കോൺഗ്രസ്സ് നേതാവ് വർഗ്ഗീസ് ചിരട്ട വേലിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് പാർട്ടി ഓഫീസിൽ ബൂത്ത് പ്രസിഡണ്ട്മാരായ ജോണി ചിറമ്മൽ, റോയി ജോർജ് എന്നിവർ ചേർന്ന് ദേശീയ പതാക ഉയ...

മണത്തണ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ കുട്ടികളെ ആദരിച്ചു.

മണത്തണ: എസ് എസ് എൽ സി - പ്ലസ് ടു പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ കുട്ടികളെ വ്യപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. മണത്തണ വ്യാപാര ഭവനിൽ വച്ച് നടന്ന ചടങ്ങിൽ കെ വി വി ഇ എസ് മണത്തണ യൂണിറ്റ് പ്രസിഡണ്ട് സുധീർ ബാബു അധ്യക്ഷനായി. യൂണിറ്റ് ജനറൽ സെക്രട്ടറി സി എം ജോസഫ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകികൊണ്ട് ആരംഭിച്ച യോഗത്തിൽ പ്രസിഡണ്ട് സുധീ...

മണത്തണ റേഷൻ കടയിൽ ഓണ കിറ്റ് വിതരണം ആരംഭിച്ചു

മണത്തണ: മണത്തണ റേഷൻ കടയിൽ ഓണ കിറ്റ് വിതരണം ആരംഭിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ വിതരണോദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബേബി സോജ, എം സുകേഷ്, രവീന്ദ്രൻ തുടങ്ങിയവരും കിറ്റ് വിതരണത്തിൽ പങ്കാളികളായി. മഞ്ഞ റേഷൻ കാർഡുകൾക്കുള്ള കിറ്റുകളാണ് ആദ്യ മൂന്ന് ദിവസം വിതരണം ചെയ്യുക. തുടർ ദിവസങ്ങളിൽ പിങ്ക് , നീല, വെള്ള കാർഡുകൾക്കുള്ള കിറ്റുകൾ...

മണത്തണ റേഷൻ കടകളിൽ ഓണക്കിറ്റ് വിതരണം നാളെ (02 ഓഗസ്റ്റ്) തുടങ്ങും

മണത്തണ : മണത്തണ റേഷൻ കടകളിൽ ഓണക്കിറ്റ് വിതരണം നാളെ (02 ഓഗസ്റ്റ്) തുടങ്ങും. രാവിലെ 8:30 ന് പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ വിതരണ ഉദ്‌ഘാടനം നിർവഹിക്കും. ആദ്യ മൂന്ന് ദിവസം മഞ്ഞ കാർഡ് ഉടമകൾക്കായിരിക്കും കിറ്റുകൾ നൽകുക. തുടർന്നുള്ള ദിവസങ്ങളിൽ യഥാക്രമം പിങ്ക്, നീല , വെള്ള കാർഡുകൾക്കുള്ള കിറ്റുകളും വിതരണം ചെയ്യും. എല്ലാ റേഷൻ കാർഡ് ഉട...

മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധത്തിൻ്റെ ദീപകാഴ്ച്ച

മണത്തണ : കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവരെയെല്ലാം രാജ്യ ദ്രോഹത്തിൻ്റെ പേരിൽ കരിനിയമങ്ങൾ ചുമത്തി ജയിലിൽ അടയ്ക്കുന്ന ഫാസിസ്റ്റ് ശൈലിയിലേയ്ക്ക് മോദി സർക്കാർ അധ:പതിച്ചതായി അഡ്വ : സണ്ണി ജോസഫ് എം.എൽ.എ. മനുഷ്യാവകാശ പ്രവർത്തകൻ ഫാ: സ്റ്റാൻ സ്വാമിയെ മരണത്തിന് വിട്ടു കൊടുത്ത ഭരണകൂട ഭീകരതയ്ക്കെതിരെ മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റി നടത്തിയ പ്രതിഷേധത്തി...

സി പി ഐ ജനജാഗ്രതാദിനം ആചരിച്ചു

മണത്തണ : സ്ത്രീ സുരക്ഷാ സമൂഹ സുരക്ഷാ എന്ന മുദ്രാവാക്യമുയർത്തി സ്ത്രീധന പീഡനങ്ങൾക്കും മാഫിയ ക്വട്ടേഷൻ സംഘങ്ങൾക്കുമെതിരെ സി പി ഐ ജന ജാഗ്രത ദിനം ആചരിച്ചു. മണത്തണ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനജാഗ്രതാ ദിനാചരണം നടത്തി. സിപിഐ ലോക്കൽ കമ്മിറ്റി അംഗം എം സുകേഷ് ഉദ്‌ഘാടനം ചെയിതു. ഷീജ ബിനോയ് അധ്യക്ഷത വഹിച്ചു. ശരത് കെ വി സ്വാഗതം പറഞ്ഞു