News Section: ഇരിട്ടി

വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി മേഖലാ കൗൺസിൽ യോഗവും അനുമോദന ചടങ്ങും

July 25th, 2017

  ഇരിട്ടി : വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിട്ടി കൗൺസിൽ യോഗവും നീറ്റ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ ഡറിക്ക് ജോസഫിനെ അനുമോദിക്കല്‍ ചടങ്ങും പയഞ്ചേരി എം ടു എച്ച് ഓഡിറ്റോറിയത്തില്‍ നടന്നു. പരിപാടി അഡ്വ. സണ്ണിജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സി.കെ. സതീശന്‍ അദ്ധ്യക്ഷത വഹിച്ചു. ഡറിക്ക് ജോസഫിനെ എം എല്‍ എ സണ്ണി ജോസഫ് എം എല്‍ എ യും, എം.എം. ആന്റണിയെ നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകനും അനുമോദിച്ചു. പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികള്‍ക്ക് ചടങ്ങില്‍ സ്വീകരണവും നല്‍കി. ജില്ലാ വൈസ് പ്രസിഡന്റ് പൌ...

Read More »

മദ്യകടത്ത്;21 വർഷത്തിനുശേഷം പ്രതി പിടിയിൽ

July 25th, 2017

ഇരിട്ടി:മദ്യം കടത്തിയ കേസിലെ പ്രതി 21 വർഷത്തിനുശേഷം പിടിയിലായി.നീർവ്വേലി സ്വദേശി അബ്ദുൾ നിസാറിനെ(42)നെയാണ് ഇരിട്ടി എസ്‌ഐ സജയ്കുമാറും സംഘവും പിടികൂടിയത്.1996 ൽ കർണാടകയിൽ നിന്നും 200 കെയ്‌സ് വിദേശമദ്യം ലോറിയിൽ കടത്തിക്കൊണ്ടുവരവെ ഇയാളെ പിടികൂടിയിരുന്നു. കേസിനെ തുടർന്ന് മുങ്ങിയ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുക.ും ചെയ്തിരുന്നു.ചോദ്യം ചെയ്തതിനുശേഷം കോടതിയിൽ ഹാജരാക്കും

Read More »

ബിബിഎ വിദ്യാർത്ഥിയായ ആദിവാസി യുവാവ് തൂങ്ങി  മരിച്ച നിലയിൽ

July 25th, 2017

ഇരിട്ടി:ബിബിഎ വിദ്യാർത്ഥിയായ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വിളക്കോട് വടക്കിനി ഇല്ലം കോളനിയിലെ അനന്തൻ -ലളിത ദമ്പതികളുടെ മകൻ അജിൽ (19) നെയാണ് വീടിനടുത്ത് വിളക്കോട് ഗവ:യു .പി സ്‌കൂളിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച   രാവിലെയാണ് മ്യതദേഹം കണ്ടെത്തിയത്ശ്രീകണ്ഠാപുരം കോളേജിൽ ബിബിഎ വിദ്യാർത്ഥിയാണ് അജിൽ.അഖിൽ ഏക സഹോദരനാണ്.മുഴക്കുന്ന് പോലീസ് ഇൻക്വിസ്റ്റ് നടത്തിയ മ്യതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡി: കോളേജിലേക്ക് മാറ്റി.  

Read More »

എസ്.എസ്.എൽ.സി,പ്ലസ്ടു അനുമോദനവും വാർഷിക ജനറൽ ബോഡിയും

July 25th, 2017

    കാക്കയങ്ങാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി(ഹസൻകോയ) കാക്കയങ്ങാട് യൂണിറ്റ് വാർഷിക ജനറൽ ബോഡിയും എസ്എസ്എൽസി,പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ജിഎസ്ടി ക്ലാസ്സും സംഘടിപ്പിച്ചു. കാക്കയങ്ങാട് പാർവ്വതി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ല പ്രസിഡന്റ് ടി.എഫ് സെബാസ്റ്റ്യൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.എ ദേവസ്യ,ലിജോ പി.ജോസ് ,കെ.മണികണ്ഠൻ,സിസ്റ്റർ അൽഫോൺസ തുടങ്ങിയവർ പ്രസംഗിച്ചു.  

Read More »

പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ

July 24th, 2017

      പേരാവൂർ - മുഴക്കുന്ന് കൊട്ടയോട് വച്ച് അക്രമിക്കപ്പെട്ടതിനെ തുടർന്ന് പേരാവൂർ താലൂക്കാശുപത്രിയിൽ ചികിൽസ തേടിയ പോലീസുകാരെ പിൻതുടർന്നെത്തി വീണ്ടും അക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ തിങ്കളാഴ്ച രാത്രി പിടിയിലായി.പാലപ്പുഴ സ്വദേശി അനൂപ്, കൂടലാട് സ്വദേശി റെജീഷ്, കിടങ്ങോട് സ്വദേശി ലിജിൽ എന്നിവരെയാണ് പേരാവൂർ എസ് ഐ കെ.വി. സ്മിതേഷും സംഘവും പിടികൂടിയത്. ദീപക് ചന്ദ് എന്നയാളെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു. ബാക്കിയുള്ളവരെ ചൊവ്വാഴ്ച   കോടതിയിൽ ഹാജരാക്കും. സംഭവവുമാ...

Read More »

പായം പ്ലാസ്റ്റിക് മാലിന്യ മുക്ത പഞ്ചായത്ത്;മാലിന്യങ്ങൾ റീെൈസെക്ലിങ്ങ് കേന്ദ്രത്തിലേക്ക്‌

July 24th, 2017

ഇരിട്ടി : പായം പഞ്ചായത്ത് സമ്പൂർണ്ണ പ്ളാസ്റ്റിക് മുക്ത പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി ജനകീയ കൂട്ടായ്മയിൽ ശേഖരിച്ച രണ്ട് വാർഡുകളിലെ രണ്ടു ലോഡ് പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്ലിങ് കേന്ദ്രത്തിലേക്ക് കയറ്റി അയച്ചു. കർണ്ണാടകയിലെ മാണ്ട്യയിലെ റീസൈക്ലിങ് യൂണിറ്റിലേക്കാണ് ഇവ കയറ്റി അയച്ചത്. മാലിന്യം കയറ്റിയ ലോറി പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ ഫ്ളാഗ്ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് വി. സാവിത്രി , അംഗങ്ങളായ പവിത്രൻ കരിപ്പായി, വി.കെ. പ്രേമരാജൻ, കെ.കെ. വിമല, ഷിതു കരിയാൽ , കെ.കെ. കുഞ്ഞികൃഷ്ണൻ തുടങ്ങ...

Read More »

ഹജ്ജ് പഠന ക്ലാസ് ചൊവാഴ്ച പയഞ്ചേരിമുക്കിൽ

July 24th, 2017

ഇരിട്ടി : മുസ്ളിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഹജ്ജ് പഠന ക്ലാസ്  ചൊവാഴ്ച രാവിലെ  ഒമ്പത്‌ മുതൽ പയഞ്ചേരി മുക്ക് പി.കെ. കാദർകുട്ടി നഗറിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികളായ ഇ.കെ. മൊയ്തൂട്ടി,കെ.വി. നൗഷാദ്, സക്കറിയ പാറയിൽ, സി. ഉസ്മാൻ, ടി. ഖാലിദ്, എൻ.കെ. സക്കറിയ എന്നിവർ പറഞ്ഞു. സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി പരിപാടി ഉദ്ഘാടനം ചെയ്യും. എം എൽ എ അഡ്വ . സണ്ണി ജോസഫ് മുഖ്യാതിഥി ആയിരിക്കും. സമസ്ത സെക്രട്ടറി കെ.ടി. അബ്ദുല്ല മുസല്യാർ സംസ്ഥാന ഹജ്ജ് ട്രെയിനർ സി.കെ. സുബൈർ ഹാജി , അബ്ദുൽ റസാഖ് ദാമിരി, അഡ്വ...

Read More »

പെരുമ്പാടി റോഡ് പുനർനിർമ്മിക്കണം; സിദ്ധരാമയ്യർക്ക് ഉമ്മൻ ചാണ്ടിയുടെ കത്ത്.

July 24th, 2017

ഇരിട്ടി: തലശ്ശേരി കുടക് അന്തർ സംസ്ഥന പാതയിൽ മലവെള്ള പാച്ചിലിൽ ഒലിച്ചുപോയ പെരുമ്പാടി പാലവും റോഡും അടിയന്തരമായി പുനർനിർമ്മിക്കാനവശ്യമായ നടപടി സ്വീകരിക്കണമെന്ന്  കർണാടക മുഖ്യമന്ത്രിക്ക് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കത്തയച്ചു. പൂർണ്ണമായും ഗതാഗതം നിലച്ചുപോയ ഈ പാത പുനർനിർമ്മിക്കാനവശ്യമായ നടപടി എടുക്കണമെന്നാണ് കത്തിൽ ആവശ്യപെട്ടിരിക്കുന്നത്. പേരാവൂർ എം എൽ എ സണ്ണി ജോസഫാണ് ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ പെടുത്തി കത്തയക്കാൻ മുൻകൈയടുത്തത്.

Read More »

പെരുമ്പാടി റോഡ് തകർച്ച;ഒരാഴ്ചക്കുള്ളിൽ താൽക്കാലിക പാത

July 24th, 2017

  ഇരിട്ടി:കഴിഞ്ഞ ദിവസം കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് തകർന്ന വീരാജ്‌പേട്ട-കണ്ണൂർ അന്തർ സംസ്ഥാന പാതയിലെ പെരുമ്പാടി റോഡ് കർണാടക മന്ത്രി എം.ആർ സീതാറാമിന്റെ നിർദേശപ്രകാരം ഉദ്യോഗസ്ഥ സംഘവും സ്ഥലം എംഎൽസി വീണ അച്ചയ്യയും സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി. ഒരാഴ്ചക്കകം ലഘുവാഹനങ്ങൾ സഞ്ചരിക്കാനുള്ള താൽക്കാലിക പാത ഉണ്ടാക്കുമെന്നും ഒരു മാസത്തിനകം തന്നെ ചരക്കു വാഹനങ്ങളും ബസ്സുകളും ടൂറിസ്റ്റു വാഹനങ്ങളും സഞ്ചരിക്കാൻ സൗകര്യമേർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.വളരെ പ്രധാനപ്പെട്ട അന്തർസംസ്ഥാന പാതയുടെ ഗൗരവം കണക്...

Read More »

സി സി ടി വി ക്യാമറയിൽ കുടുങ്ങിയ മോഷ്ടാവ് അറസ്റ്റിൽ

July 24th, 2017

ഇരിട്ടി : ക്ഷേത്ര ദർശനത്തിനു വന്ന ഭക്തന്റെ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും പണം കവർന്നയാളെ ഇരിട്ടി പോലീസ് പിടികൂടി അറസ്റ് ചെയ്തു. ഇയാൾ പണം കവരുന്ന ദൃശ്യം ക്ഷേത്രത്തിലെ സി സി ടി വി ക്യാമറയിൽ കുടുങ്ങിയതാണ് പൊലീസിന് മോഷ്ടാവിനെ തിരിച്ചറിയാ നായത് . തലശ്ശേരി വടക്കുമ്പാട് സ്വദേശി പൊന്നൂസ് ഹൌ സിൽ കെ. മനോജിനെ ആണ് ഇരിട്ടി എസ് ഐ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെ ഇരിട്ടി കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മാടത്തിൽ സ്വദേശി ചാത്തോത്ത് മനോജിന്റെ ക്ഷേത്രത്തിന്റെ മുൻവ...

Read More »