ഒറ്റയാൾ പ്രതിഷേധ നടപ്പുസമരം നടത്തുന്ന യൂത്ത് കോൺഗ്രസ്‌ നേതാവ് അബിൻ താമരശ്ശേരിക്ക് കണിച്ചാറിൽ സ്വീകരണം നൽകി

കണിച്ചാർ :ഇന്ധനവില വർദ്ധനവിനെതിരെ കാസർഗോഡുമുതൽ തിരുവനന്തപുരംവരെ ഒറ്റയ്ക്ക് പ്രതിഷേധ നടപ്പ് സമരം നടത്തുന്ന യൂത്ത് കോൺഗ്രസ്‌ നേതാവ് അബിൻ താമരശ്ശേരിക്കാണ് കണിച്ചാറിൽ സ്വീകരണം നൽകിയത്. 5 ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച പ്രതിഷേധ നടപ്പ് സമരം നാൽപ്പത് ദിവസംകൊണ്ട് 14 ജില്ലകളിലൂടെയും പര്യടനം നടത്തിയാണ് തിരുവനന്തപുരത്ത് സമാപിക്കുക. യൂത്ത് കോൺഗ്രസ്...

കേന്ദ്ര -വനംപരിസ്ഥിതി മന്ത്രാലയത്തിനെതിരെ യുവജനമതിൽ തീർത്ത് കെസിവൈഎം

കണിച്ചാർ :ബഫർ സോൺ-കരട് വിജ്ഞാപനത്തിനെതിരെ വിവിധ പഞ്ചായത്തുകൾ സമർപ്പിച്ച ബദൽ നിർദ്ദേശം തള്ളിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിക്കെതിരെയാണ് കെസിവൈഎം യുവജനമതിൽ തീർത്ത് പ്രതിഷേധിച്ചത്. അതിരൂപതാ സമിതിയുടെ നിർദ്ദേശാനുസരണം രൂപതയിലെ ഇരുന്നൂറിലേറെ യൂണിറ്റുകളിൽ ഇന്നേദിനം യുവജനമതിൽ തീർത്ത് പ്രതിഷേധിക്കുകയുണ്ടായി. പഞ്ചായത്തുകളുടെ ബദൽ...

ക്വാറന്റൈയ്‌നിൽ കഴിയുന്ന കോളനി നിവാസികൾക്കുള്ള കിറ്റുകൾ കൈമാറി

കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ രണ്ടാം വാർഡായ അണുങ്ങോടിൽ ക്വാറന്റെനിൽ കഴിയുന്ന കോളനി നിവാസികൾക്ക് വിതരണം ചെയ്യുന്നതിനായുള്ള കിറ്റുകൾ കൈമാറിയത്. അണുങ്ങോട് ബ്രദേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ ഒരുക്കിയ കിറ്റുകളാണ് വാർഡ് മെമ്പർ ജോജൻ എടത്താഴെയ്ക്ക് കൈമാറിയത്. തോമാച്ചൻ ആലുങ്കൽ, മാത്യു ആലുങ്കൽ, ജോളി ആലുങ്കൽ, ജോഷി തുടങ്ങിയവർ നേതൃത്വം നൽകി

ഓൺലൈൻ പഠനത്തിന് സംവിധാനമൊരുക്കി മണത്തണ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

മണത്തണ : മണത്തണ ഹയർ സെക്കന്ററി സ്കൂൾ 93 ബാച്ചിലെ പൂർവ വിദ്യാർത്ഥികളണ് ഓൺലൈൻ പഠന സംവിധാനമില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യം വാഗ്ദാനം ചെയ്ത് സ്കൂളിലെത്തിയത്. തുടർന്ന് കുട്ടികൾക്കായി മൂന്ന് സ്മാർട്ട് ഫോണുകൾ വിതരണം ചെയിതു. പഞ്ചായത്ത്‌ പ്രസിഡന്റ് പി. പി വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബേബി സോജ അധ്യക്ഷത വഹിച്ചു. മെമ്പർ യു വി അനിൽകുമ...

ദുരിത ജീവിതത്തിന് അറുതി; പുഴയോരത്തെ ആറ്റുവഞ്ചിയിൽ അന്തിയുറങ്ങാൻ വിധിക്കപ്പെട്ട ആദിവാസി വിദ്യാർഥിയെ ശിശുസംരക്ഷണ സമിതി ഏറ്റെടുത്തു

കേളകം: ഐ.ടി.സി. കോളനിയിലെ വീട്ടിൽ ജീവിതം ദുരിതത്തിലായ വിദ്യാർഥിയെ ശിശുസംരക്ഷണ സമിതി ഏറ്റെടുത്തു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന സുജിന, സുബിൻ എന്നീ സഹോദരങ്ങളിൽ സുജിനയെയാണ് ഏറ്റെടുത്തത്. പഞ്ചായത്ത് പ്രസിഡൻ്റ് സി.ടി.അനീഷ്, വൈസ് പ്രസിഡൻ്റ് തങ്കമ്മ മേലേക്കുറ്റ്, പഞ്ചായത്തംഗംങ്ങളായ ബിജു ചാക്കോ, പ്രീതാ ഗംഗാധരൻ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ പി.ലക്ഷ്മിക്കുട്ട...

അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദിച്ച കുഞ്ഞിനെ അമ്മൂമ്മയ്‌ക്കൊപ്പം അയച്ച് ശിശു ക്ഷേമ സമിതി

കേളകം: കണിച്ചാർ ചെങ്ങോത്ത് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ ഒരു വയസ്സുള്ള പെൺകുഞ്ഞിനെ ശിശു ക്ഷേമ സമിതിയുടെ തീരുമാന പ്രകാരം കുഞ്ഞിന്റെ അമ്മൂമ്മയ്‌ക്കൊപ്പം അയച്ചു.കുഞ്ഞിന്റെ സംരക്ഷണം പൂർണ്ണ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കാമെന്ന് അമ്മൂമ്മ സുലോചന ഉറപ്പ് നൽകിയതിനെത്തുടർന്നാണ് സമിതി തീരുമാനമെടുത്തത്. കൈമാറേണ്ടെന്നായിരുന്നു സമിതിയുടെ ആദ്യ ...

ആദിവാസി കോളനികളിൽ സഹായവുമായി കോൺഗ്രസ്‌ കണിച്ചാർ മണ്ഡലം കമ്മിറ്റി

കണിച്ചാർ: കോവിഡ് ബാധിതരുള്ള ആദിവാസി കോളനികളിൽ സഹായവുമായി കോൺഗ്രസ്‌ കണിച്ചാർ മണ്ഡലം കമ്മിറ്റി. കോവിഡ് ബാധിതർ ഉള്ളതിനാൽ പുറത്തിറങ്ങി ഭക്ഷ്യവസ്തുക്കൾ ശേഖരിക്കാൻകോളനിവാസികൾ നേരിടുന്ന ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റിപച്ചക്കറികളും കിഴങ്ങുവർഗങ്ങളും ഉൾപ്പെടുന്ന ഭക്ഷ്യക്കിറ്റുകളുമായി കോളനികളിൽ എത്തിയത്. കണിച്ചാർ പഞ...

കണിച്ചാർ ഗ്രാമ പഞ്ചായത്തിൻ്റെ ആംബുലൻസ് ചലഞ്ചിലേക്ക് ആടിനെ നൽകി വീട്ടമ്മ

കണിച്ചാർ : കണിച്ചാർ ഗ്രാമ പഞ്ചായത്തിന്റെ ആംബുലൻസ് ചലഞ്ചിലേക്ക് ആടിനെ നൽകി വീട്ടമ്മ. സ്വന്തമായി ഒരു ആംബുലൻസ് എന്ന ലക്ഷ്യത്തോടെ കണിച്ചാർ പഞ്ചായത്ത് ആരംഭിച്ച ആംബുലൻസ് ചലഞ്ചിലേക്കാണ് കൊളക്കാട് കാടന്മല പണിയ കോളനിയിലെ സിന്ധു തന്റെ ആടുകളിൽ ഒന്നിനെ നൽകിയത്. ആടിനെ വളർത്തി ഉപജീവനം കഴിക്കുന്ന സിന്ധു ആടിനെ നൽകാമെന്ന് വാർഡ് അംഗം കൂടിയായ പഞ്ചായത്ത് പ്രസി...

കണിച്ചാർ ആറ്റാംഞ്ചേരി കുഴിപ്പള്ളിൽ തോമസ് (70) നിര്യാതനായി.

കണിച്ചാർ ആറ്റാംഞ്ചേരി കുഴിപ്പള്ളിൽ തോമസ് (70) നിര്യാതനായി. ഭാര്യ : ചിന്നമ്മ. മക്കൾ : ബൈജു, സോളി, ബാബു. മരുമക്കൾ : സണ്ണി, വിനീത. സംസ്കാരം ഇന്ന് (14/06/21) ഉച്ചക്ക് 1 മണിക്ക് പേരാവൂർ സെന്റ് ജോസഫ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.

കണിച്ചാർ ചെങ്ങോത്ത് രണ്ടാനച്ഛന്റെ ആക്രമണത്തിന് ഇരയായ കുട്ടിയുടെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കും

കണിച്ചാർ ചെങ്ങോത്ത് രണ്ടാനച്ഛന്റെ ആക്രമണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഒരു വയസുകാരിയുടെ ചികിത്സയും അനുബന്ധ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആവശ്യമെങ്കില്‍ കുട്ടിയുടെ സംരക്ഷണവും ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടിക്ക് മതിയായ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആശുപത്രി സൂപ്ര...