News Section: കണിച്ചാര്‍

കേസ് കണ്ടെടുത്തവർക്ക് റിവാർഡ് നൽകി

February 14th, 2020

കണിച്ചാർ   :  കാടൻമലയിൽ വാഷും വാറ്റു ചാരായവും നാടൻ തോക്കും കണ്ടെടുത്ത് രണ്ടു പേർക്കെതിരെ കേസെടുത്ത പേരാവൂർ റേഞ്ചിലെ എക്സൈസ് ഉദ്യോഗസ്ഥരെ ബഹു:ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ.സുരേഷ് പേരാവൂർ റേഞ്ച് ഓഫീസിൽ നടന്ന ചടങ്ങിൽ റിവാർഡ് നൽകി അഭിനന്ദിച്ചു. 93/ 2019 നമ്പർ ആയി രജിസ്റ്റർ ചെയ്ത പ്രസ്തുത കേസ് കണ്ടെടുത്ത എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻ റിവാർഡ് ഏറ്റുവാങ്ങി. പ്രിവന്റീവ് ഓഫീസർ പി.സി.ഷാജി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഇ.സി.ദിനേശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, സി.പി.ഷാജി, എൻ.സി.വിഷ്ണു, എ.എം.ബിനീഷ്, എ...

Read More »

കണിച്ചാർ, കൊളക്കാട് ,പൂളക്കുറ്റി എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ റെയ്ഡ് ; പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു.

February 14th, 2020

കണിച്ചാർ: ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കണിച്ചാർ, കൊളക്കാട് ,പൂളക്കുറ്റി എന്നിവിടങ്ങളിലെ ഹോട്ടലുകൾ, ബേക്കറികൾ / ഇറച്ചിക്കടകൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ വ്യാപക റെയിഡ് നടത്തി. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ച് പിഴ ഈടാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഇ.ജെ.ആഗസ്റ്റിൻ നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ കമ്മത്ത്, റിയാസ് അലി,  സന്തോഷ് കുമാർ. എം എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുന്നതാണെന...

Read More »

കണിച്ചാർ നാനാനിപ്പൊയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടിത്തം.

February 13th, 2020

കണിച്ചാർ: നാനാനിപ്പൊയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടിത്തം. പടിഞ്ഞാറേക്കാലയിൽ ഷിജുമോന്റെ പറമ്പിലാണ് തീ പടർന്നത്.വ്യാഴാഴ്ച 3.30 ഓടെയാണ് സംഭവം. പേരാവൂർ ഫയർ ഫോഴ്സ് എത്തി തീ അണച്ചു.

Read More »

കിഴക്കേമാവടി- ചെങ്ങോം റോഡിന് പതിനഞ്ച് ലക്ഷംരൂപ

February 12th, 2020

കൊളക്കാട്: കണിച്ചാർ പഞ്ചായത്തിൽപ്പെട്ട കിഴക്കേമാവടി - ചെങ്ങോം റോഡ് പുനരുദ്ധാരണത്തിനായി 15 ലക്ഷം രൂപ അനുവദിച്ചതായി കണ്ണൂർ ജില്ലാ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിങ് കമ്മിററി ചെയർമാൻ വി കെ സുരേഷ് ബാബു പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി ബിട്ടോയെ അറിയിച്ചു. ഷൈനി ബ്രിട്ടോയുടെ ഇടപെടലിലാണ് ഫണ്ട് അനുവദിച്ചത്.

Read More »

കണിച്ചാർ കുരിശുപള്ളിക്ക് സമീപം സ്കൂട്ടർ അപകടത്തിൽ പെട്ടു ചുങ്കക്കുന്ന് പൊട്ടംതോട് സ്വദേശിക്ക് പരിക്ക്

February 11th, 2020

കണിച്ചാർ : കുരിശുപള്ളിക്ക് സമീപം സ്കൂട്ടർ അപകടത്തിൽ പെട്ടു ചുങ്കക്കുന്ന് പൊട്ടംതോട് സ്വദേശി ആലുങ്കൽ ബിജുവിന് പരിക്കേറ്റു. ഇയാളെ പേരാവൂർ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം തലശേരിയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. മദ്യപിച്ചെത്തിയ കാൽനടയാത്രക്കാരൻ   റോഡ് മുറിച്ചുകടക്കുന്നതിനിടെ അയാളെ ഇടിക്കാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചപ്പോൾ നിർത്തിയിട്ട ലോറിയിലിടിക്കുകയായിരുന്നു.

Read More »

കൊമ്മേരിയിൽ കാട്ടുകടന്നൽ ആക്രമണം.നിരവധി പേർക്ക് പരിക്ക്

February 10th, 2020

കൊമ്മേരിയിൽ കാട്ട് കടന്നൽ ആക്രമണം.നിരവധി പേർക്ക് പരിക്ക്.7പേരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊമ്മേരിയിലെ മരണമടഞ്ഞ ചോയിക്കണ്ടി ശാന്ത എന്നവരുടെ സഞ്ചയന കർമ്മത്തിൽ പങ്കെടുക്കാൻ ഇന്ന് ഉച്ചക്ക് ശേഷം 2 മണിയോടെ എത്തിച്ചേർന്ന വരെയാണ് കടന്നൽ തേനീച്ചക്കൂട്ടം ആക്രമിച്ചത്. കൊമ്മേരിയിലെ ചോയിക്കണ്ടി പുരുഷു, പ്രമീള, ലാലു .മുകുന്ദൻ, സുനിത, ഗംഗാധരൻ, രഘുത്തമൻ എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. കടന്നൽ ആക്രമണത്തിൽ ചോയിക്കണ്ടി സാബു ലാലിന്റെ വളർത്ത് നായ ചത്തു

Read More »

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

February 10th, 2020

ഇരിട്ടി:പേരാവൂര്‍ റൂട്ടില്‍ പയഞ്ചേരി വായനശാലക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.കേളകം വെള്ളൂന്നി സ്വദേശികളായ 4 പേര്‍ക്ക് പരിക്ക്.ആല്‍റിന്‍,ക്ലാരമ്മ,അഞ്ജു,ഒരു വയസുകാരി ഇസ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ആരുടെയും പരിക്ക് ഗുരുതരമല്ല.പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Read More »

വയക്ക് മെഷീനിൽ നിന്ന് കല്ല് തെറിച്ച് കണ്ണൂർ മാനന്തവാടി റൂട്ടിലോടുന്ന കെ എസ് ആർ ടി സി ബസിന്റെ ചില്ല് തകർന്നു

February 6th, 2020

  കണിച്ചാർ  :  വയക്ക് മെഷീനിൽ നിന്ന് കല്ല് തെറിച്ച് കണ്ണൂർ മാനന്തവാടി റൂട്ടിലോടുന്ന കെ എസ് ആർ ടി സി ബസിന്റെ ചില്ല് തകർന്നു . കണിച്ചാർ രണ്ടാം പാലത്തിന് സമീപം വ്യാഴാഴ്ച 11.30 യോടെയാണ് സംഭവം. കണിച്ചാർ സുബ്രമണ്യസ്വാമി ക്ഷേത്രോൽസവത്തിന്റെ ഭാഗമായി റോഡരിക് വൃത്തിയാക്കുന്നതിന്റെ ഭാഗമായി വയക്കുന്നതിനിടെയാണ് കല്ല് തെറിച്ച് ബസിന്റെ ചില്ലിൽ കൊണ്ടത് . സംഭവത്തെ തുടർന്ന് യാത്രക്കാർ പെരുവഴിയിലായി.  തൊട്ടു പുറകിൽ വന്ന  മാനന്തവാടി  ബസ്സിൽ യാത്രക്കാരെ   കെ എസ് ആർ ടി സി ജീവനക്കാർ കയറ്റിവിട്ടു.

Read More »

ഏകദിന ശില്പശാല കണിച്ചാർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ

February 5th, 2020

  കണിച്ചാർ   : കണിച്ചാർ മേഖലകളിൽ പൊതുവേ ദുരന്ത കാലത്ത് ടൗണിൽ വെള്ളം കയറുന്ന സ്ഥിതി മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നാൽ കഴിഞ്ഞ വർഷം ചുഴലിക്കാറ്റും പ്രദേശത്ത് വലിയതോതിൽ നാശം വിതച്ചിരുന്നു. ഇത്തരത്തിൽ നേരിടേണ്ടിവന്ന പ്രളയദുരിതങ്ങളുടെ അനുഭവങ്ങൾ അടിസ്ഥാനമാക്കി പ്രളയാനന്തരകേരള പുനർനിർമാണം ലക്ഷ്യമിട്ടുകൊണ്ട് ദുരന്തനിവാരണ ആസൂത്രണ രേഖ തയ്യാറാക്കുന്നതിന് ഭാഗമായാണ് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചത്. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സെലിൻ മാണി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് സ്റ്റാനി എടത്താഴെ അധ്യക്ഷത ...

Read More »

വിമുക്തി കണിച്ചാർ പഞ്ചായത്ത്തല കമ്മിറ്റി യോഗം നടത്തി

February 4th, 2020

  കണിച്ചാർ ഗ്രാമ പഞ്ചായത്തുതല വിമുക്തി കമ്മിറ്റി യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. വൈസ് പ്രസിഡന്റ് സ്റ്റാനി എടത്താഴെ അദ്ധ്യക്ഷത വഹിച്ച് ചർച്ചകൾക്ക് നേതൃത്വം നൽകി. വിമുക്തി പ്രവർത്തനങ്ങളും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും വിശദീകരിച്ച് സിവിൽ എക്സൈസ് ഓഫീസർ പി.എസ്.ശിവദാസൻ സംസാരിച്ചു. വിമുക്തി 90 ദിന പരിപാടിയുടെ ഭാഗമായി ഫെബ്രുവരി ഏഴിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'വിമുക്തി ജ്വാല' പരിപാടി സംഘടിപ്പിക്കും. യുവജന സംഘടനകൾ, വായനശാലകൾ, ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ക്ലബ്ബുകൾ, കുടുംബശ്രീ യൂണിറ്റുകൾ, അംഗ...

Read More »