News Section: കണിച്ചാര്‍

ഡിവൈഎഫ്‌ഐ യുടെ തെക്കൻമേഖല ജാഥ 31 മുതൽ

July 14th, 2017

  പേരാവൂർ:നവലിബറൽ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷ തയുടെ കാവലാളാവുക എന്നി മുദ്രവാക്യങ്ങൾ ഉയിച്ച് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന തെക്കൻ മേഖല കാൽനട ജാഥ ജൂലൈ 31 മുതൽ ആറു വരെ നടക്കും. ചുങ്കക്കുന്നിൽ നിന്നും ആരംഭിച്ച് പെരിങ്ങത്തൂരിൽ സമാപിക്കും.ജാഥ ഉദ്ഘാടനം സിപിഎം കണ്ണൂർ ജില്ലാ സെക്ര'ട്ടറി പി.ജയരാജൻ നിർവഹിക്കും.ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം.ഷാജർ ആണ് ജാഥ ലീഡർ,ഡിവൈഎഫ്‌ഐ ജില്ലാ ജോ,സെക്ര'ട്ടറി സരിൻ ശശിയാണ് മാനേജർ.ആഗസ്റ്റ് 15 നു വൈകുന്നേരം നാലിനു വിവിധ ബ്ലോക്ക് കേന്ദ്രങ്ങളിൽ യുവജ...

Read More »

കണിച്ചാർ പഞ്ചായത്ത് മിനി സ്റ്റേഡിയം ഉപയോഗ ശൂന്യമായി നശിക്കുന്നു

July 14th, 2017

      കണിച്ചാർ: പഞ്ചായത്തിന്റെ നെല്ലിക്കുന്ന്-ചെങ്ങോത്തുള്ള മിനി സ്റ്റേഡിയമാണ് കാട് കയറി ഉപയോഗ ശൂന്യമായി നശിക്കുന്നത്. 20 വർഷങ്ങൾക്കു മുൻപ് ചെങ്ങോം സ്വദേശി വലിയപറമ്പിൽ തോമസ്സാണ് പഞ്ചായത്തിന ് സ്റ്റേഡിയം നിർമ്മിക്കാൻ സൗജന്യമായി അര ഏക്കർ സ്ഥലം നല്കിയത.് തോമസിന്റെ പിതാവ് പരേതനായ വലിയപറമ്പിൽ ഉലഹാന്റെ സ്മാരകം ആയി സ്‌റ്റേഡിയം പണിയും എന്ന വ്യവസ്ഥയിലാണ് സ്ഥലം നല്കിയത്.. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും അധിക്യതർ ഈ സ്ഥലം ഏറ്റെടുത്തതല്ലാതെ യാതൊരു വിധ പ്രവ്യത്തിയും നടത്തിയില്ല. . ഏറ്റെടുത്ത സ്ഥലം സ...

Read More »

കണിച്ചാർ ടൗണിലെ പരസ്യ ബോർഡുകൾ നീക്കം ചെയ്യണം

July 12th, 2017

    കണിച്ചാർ : കാലവർഷം കനത്തതോടെ റോഡരികുകളിലും കെട്ടിടങ്ങളിലും , ഇലട്രിക്, ടെലഫോൺ പോസ്റ്റുകളിലും മറ്റും കെട്ടിയിരിക്കുന്ന ബോർഡുകളും എത്രയും പെട്ടെന്ന് അതിന്റെ ഉടമകൾ മാറ്റണമെന്ന് കണിച്ചാർ പഞ്ചായത്തിൽ ചേർന്ന് സർവ്വകക്ഷി യോഗത്തിൽ അറിയിച്ചു.കണിച്ചാർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഈ മാസം 20 നകം എല്ലാ പരസ്യ ബോർഡുകളും നീക്കം ചെയ്യണം.അല്ലാത്തപക്ഷം പഞ്ചായത്തിന്റെയും , കെ എസ് ഇ ബി , ടെലഫോൺ ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ പങ്കാളിത്തത്തോടെ ഇവ നീക്കം ചെയ്യുകയും ചെയ്യുമെന്നു സെക്രട്ടറി അറിയിച്ചു.യോഗത്തിൽ പ...

Read More »

വളയംചാൽ അംഗൻവാടി പ്രവർത്തിക്കുന്നത് സാംസ്‌കാരിക നിലയത്തിൽ;നിർമ്മാണം പൂർത്തിയാക്കിട്ടും തുറന്നു കൊടുത്തില്ല

July 12th, 2017

    കേളകം: നിർമ്മാണം പൂർത്തിയാക്കിയിട്ടും വളയംചാൽ അംഗൻവാടി തുറന്നു കൊടുത്തില്ല.ആദിവാസികുട്ടികൾ ഉൾപ്പെടെയുളള കുരുന്നുകൾ പഠിക്കുന്നത് സാംസ്‌കാരിക നിലയത്തിൽ.മൂന്നു വർഷമായിട്ടും വളയംചാലിലെ അംഗൻവാടി പ്രവർത്തന സജ്ജമാകാത്തത് കുട്ടികളെ ദുരിതത്തിലാക്കുന്നു. 2014-15 വർഷത്തെ ഹാംലൈറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കേളകം പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെടുന്ന 155 ാം നമ്പർ വളയംചാൽ അംഗൻവാടി കെട്ടിടം ചുവപ്പു നാടയിൽ കുടുങ്ങി തുറന്നു പ്രവർത്തിക്കാത്തത്.അംഗൻവാടി കെട്ടിടത്തിൽ നിന്നും റോഡിലേക്കുള്ള ദൂര പരിധി...

Read More »

സിനിമാ പ്രേമികൾക്കൊരു സന്തോഷ വാർത്ത; വരുന്നു കണിച്ചാറിൽ മൾട്ടിപ്ലെക്‌സ് തിയേറ്റർ

July 12th, 2017

  കണിച്ചാർ:മലയോരത്തിന്റെ സിരകേന്ദ്രമായ കണിച്ചാറിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൾട്ടിപ്ലെക്‌സ് തിയേറ്റർ വരുന്നു.നിർമ്മാണം നടക്കുന്ന കണിച്ചാർ ബസ്റ്റാന്റിനു സമീപത്തായാണ് ഒരേ സമയം മൂന്നു സ്‌ക്രീനുകളിൽ ആയി പ്രദർശനം നടത്തുന്ന തിയേറ്റർ ആണ് ഒരുങ്ങുന്നത്.മണത്തണ സ്വദേശി തിട്ടയിൽ വാസുദേവൻ നായരാണ് തിയേറ്റർ ഉടമ.അത്യാധുനിക സൗകര്യങ്ങളോടെയാണ് മൾട്ടിപ്ലെക്‌സ് തിയേറ്റർ പ്രവർത്തന സജ്ജമാക്കുന്നത്. മികച്ച ദൃശ്യ ശബ്ദ സംവിധാനങ്ങളോടെ ഉന്നത നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദന അനുഭവമാണ് നിർമ്മാണം ആരംഭിക്കുന്ന തിയേറ്റർ കാണികൾക്...

Read More »

ഗ്രാമീൺ ബാങ്ക് കണിച്ചാർ ശാഖ ഫാർമേഴ്സ് ക്ലബ് രൂപികരിച്ചു.

July 7th, 2017

കണിച്ചാർ: കേരള ഗ്രാമിൺ ബാങ്ക് കണിച്ചാർ ശാഖയുടെ നേതൃത്വത്തിൽ ഫാർമേഴ്സ് ക്ലബ് രൂപികരിച്ചു. ഗ്രാമീൺ ബാങ്ക് റിട്ടയർഡ് മാനേജർ  അബ്രാഹാം തോമസ് ഉദ്ഘാടനം ചെയ്തു.മുൻ പഞ്ചായത്ത് മെമ്പർ ശ്രീകുമാർ കൂടത്തിൽ അദ്ധ്യക്ഷനായിരുന്നു. ബ്രാഞ്ച് മാനേജർ വിനയരാജ് ആമുഖ പ്രഭാഷണം നടത്തി.ഫാർമേഴ് ക്ലബ് ഭാരവാഹികളായി ശ്രീ കൂമാർ കൂടത്തിൽ,  രാമചന്ദ്രൻ, ജോജോ ഇടത്താഴെ എന്നിവരെ നിരഞ്ഞടുത്തു.

Read More »

കൊട്ടിയൂര്‍ സന്നിധാനത്തെ സ്‌ട്രൈച്ചര്‍ ടീം അവശരായി എത്തുന്ന ഭക്തജനങ്ങള്‍ക്ക്‌ കൈത്താങ്ങാവുന്നു

June 20th, 2017

കൊട്ടിയൂര്‍: അക്കരെ സന്നിധാനത്തെ ദേവസ്വം പ്രത്യേകം നിയോഗിച്ച താല്‍കാലിക ജീവനക്കാരടങ്ങുന്ന നാല്‍വര്‍ സംഘം എപ്പോഴും ജാഗരൂകരാണ്‌.കാരണം മണിക്കൂറോളം ക്യൂവില്‍ നിന്ന്‌ തളര്‍ന്നു വീഴുന്നവര്‍ മുതല്‍ പ്രായമായവരും അവശരായി എത്തുന്നവരെയും സ്‌ട്രൈച്ചറില്‍ അക്കരെ സന്നിധാനത്ത്‌ ഒരുക്കിയ പ്രാഥമിക ചികിത്സ കേന്ദ്രത്തില്‍ എത്തിക്കുന്ന ചുമതലക്കാരാണ്‌ ഈ നാല്‍വര്‍ സംഘം. എത്ര തന്നെ ഭക്തജന തിരക്ക്‌ അനുഭവപ്പെട്ടാലും ഇവര്‍ സ്‌ട്രൈച്ചറുമായി പറന്നെത്തും.ഒരു പരിശീലനവും നല്‍കിയിട്ടില്ലെങ്കിലും വളരെ ക്യത്യതയോടെയാണ്‌ നാല്‍വര്‍ സംഘം ജോലി ചെയ...

Read More »

കണ്ണൂരില്‍ ഹൈടെക് കോഴിക്കൂടുമായി കൃഷി വിജ്ഞാനകേന്ദ്രം

June 20th, 2017

കണ്ണൂര്‍; തെരുവുനായകളുടെയും മറ്റും ആക്രമണം രൂക്ഷമായകാലത്ത് കുറഞ്ഞ ചെലവില്‍ കോഴികള്‍ക്ക് അതീവസുരക്ഷയൊരുക്കുന്ന പ്രഡേറ്റര്‍ പ്രൂഫ് കോഴിക്കൂടുകള്‍ കൃഷി വിജ്ഞാനകേന്ദ്രം പുറത്തിറക്കി. കണ്ണൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തിലെ അസി. പ്രൊഫ. ഡോ. ടി ഗിഗിന്‍ രൂപകല്‍പന ചെയ്ത കോഴി സൌഹൃദ കൂട് നിരവധി പ്രത്യേകതയുള്ളതാണ്. തറനിരപ്പില്‍ നിന്ന് അര മീറ്റര്‍ ഉയരത്തിലുള്ള കൂട് ഇരുമ്പ് വലയുപയോഗിച്ചാണ് നിര്‍മിച്ചത്. മുട്ടയിട്ടാല്‍ താനേ ഉരുണ്ട് തീറ്റപാത്രത്തിന് അടിയിലെത്തും. പാമ്പുകള്‍ക്ക് കയറാനാവില്ല. കുടിവെള്ള സംവിധാനവും കൂടിനുണ്ട്. ഇതിലൂട...

Read More »

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഇനി വീട്ടുപടിക്കല്‍

June 20th, 2017

കണ്ണൂര്‍;  നിത്യോപയോഗ സാധനങ്ങളും ,കുടുംബശ്രീ ഉല്‍പന്നങ്ങളും ഇനിവീട്ടുപടിക്കല്‍ എത്തും. ഹോംഷോപ് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാകുന്നത്. മായം കലരാത്ത കറിപൌഡറുകള്‍, പുട്ടുപൊടി, ഗോതമ്പ്പൊടി, അരിപ്പൊടി, അച്ചാറുകള്‍, പപ്പടം, സോപ്പുകള്‍, ലോഷനുകള്‍, മെഴുകുതിരി, വിളക്കുതിരി, വിവിധതരം പലഹാരങ്ങള്‍, വിഷരഹിത പച്ചക്കറികള്‍, തേന്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങിയവ വീടുകളിലെത്തിക്കും. പദ്ധതി നിലവില്‍ തളിപ്പറമ്പ്, കല്ല്യാശേരി, പയ്യന്നൂര്‍, ഇരിക്കൂര്‍ ബ്ളോക്കുകളിലുണ്ട്   കണ്ണൂര്‍ ബ്ളോക്ക്-കോര്‍പറേഷന്‍തല ഉദ്ഘാടനം ...

Read More »

സമുദ്രയുടെ കരവിരുതില്‍ വിരിയുന്ന നെറ്റിപ്പട്ടങ്ങള്‍ വിസ്‌മയമാകുന്നു

June 20th, 2017

കേളകം:കാറുകളിലും വീട്ടിലെ അലങ്കാരത്തിനായി തൂക്കിയിടുന്ന നെറ്റിപ്പട്ടങ്ങളെ അതിന്റെ തന്മയോടെ നിര്‍മ്മിക്കുകയാണ്‌ കേളകം നാനാനിപൊയില്‍ ദേവദാസിന്റെ മകള്‍ സമുദ്ര ദേവദാസ്‌.കൊളക്കാട്‌ സാന്തോം ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയാണ്‌ സമുദ്ര.വീടുകളിലെ സ്വീകരണമുറികളില്‍ തൂക്കുന്ന വലിയ നെറ്റിപ്പട്ടം നിര്‍മ്മിക്കാന്‍ പഠിച്ചത്‌ കോഴിക്കോടുള്ള ശ്രീലക്ഷ്‌മി ടീച്ചറുടെ പക്കലില്‍ നിന്നാണ്‌.അതും ഒരു ദിവസം കൊണ്ട്‌.അതിനുശേഷം സ്വന്തമായും മറ്റുള്ളവര്‍ക്കു ഗിഫ്‌റ്റായി നല്‍കാനുമായി നിരവധി നെറ്റിപ്പട്ടങ്ങള്‍ സമുദ്ര നിര്‍മ്മ...

Read More »