വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

   കേളകം: കേളകം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ  ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററിലേക്ക്  ദിവസ വേതനാടിസ്ഥാനത്തില്‍ വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു.എം.എസ്.ഡബ്ല്യു യോഗ്യതയോ അതിന് തത്തുല്ല്യമായ  വിമന്‍സ് സ്റ്റഡീസ് സൈക്കോളജി ,സോഷ്യോളജി എന്നീ വിഷയങ്ങളിലെ ബിരുദാനന്തര ബിരുദ യോഗ്യതയോ ഉള്ള (റെഗുലര്‍ ബാച്ചില്‍ പഠിച്ച ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ) ...

കേളകം കൃഷിഭവൻ പരിധിയിലെ കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു

കേളകം : 2021.22 വർഷത്തിലെ NMSA(RAD) പദ്ധതി പ്രകാരം കേളകം കൃഷിഭവൻ പരിധിയിലെ കർഷകരിൽ നിന്നും താഴെ പറയുന്ന പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. 1. തെങ്ങിൻ തൈ (W CT) വിതരണം (വാർഡിൽ 673 എണ്ണം)ഹാജരാക്കേണ്ടത് അപേക്ഷയും നികുതി രസീതും 2. തെങ്ങിന് നീറ്റു കക്ക, വേപ്പിൻ പിണ്ണാക്ക്വാർഡിൽ (2020 തെങ്ങുകൾ )ഹാജരാക്കേണ്ടത്അപേക്ഷ, നികുതി രസീത്, ആധാർ കാർഡ്, നാ...

കേളകത്ത് ടിപ്പർ ലോറി ബൈക്കിലിടിച്ച് അപകടം: കൊട്ടിയൂർ ഒറ്റപ്ലാവ് സ്വദേശിക്ക് ഗുരുതര പരിക്ക്

കേളകം: ഇല്ലിമുക്കിൽ ശനിയാഴ്ച്ച രാത്രി ഏഴരയോടെയുണ്ടായ വാഹനാപകടത്തിൽ കൊട്ടിയൂർ - ഒറ്റപ്ലാവ് സ്വദേശി കൊച്ചിക്കാരൻ വീട്ടിൽ അജേഷ് (36 ) ന് ഗുരുതരമായി പരിക്കേറ്റു.കാലിനും തലക്കും ഗുരുതരമായി പരിക്കേറ്റ അജേഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെട്ട്യാംപറമ്പിലെ ജോലി സ്ഥലത്ത് നിന്ന് മടങ്ങിപോകും വഴി അജീഷ് സഞ്ചരിച്ച ബൈക്ക് അമിത വേഗതയിലെ...

ചാണപ്പാറയിൽ വയോധികയുടെ സ്വർണമാല കവർന്നു

കണിച്ചാർ : ഞായറാഴ്ച രാവിലെ ക്ഷേത്ര ദർശനത്തിനു എത്തിയ വയോധികയുടെ മാലയാണ് നഷ്ടപെട്ടത്. രാവിലെ ഏഴരയോടെയാണ് സംഭവം. ചാണപ്പാറ സ്വദേശി തെങ്ങും തോട്ടത്തിൽ കമല ചാണപ്പാറ ദേവി ക്ഷേത്രത്തിൽ തൊഴുത് മടങ്ങവേ അടുത്തുകൂടിയ യുവാവ് മാല തട്ടിപ്പറിച്ചു രക്ഷപ്പെടുകയായിരുന്നു. ബൈക്കിലാണ് ഇയാൾ എത്തിയതെന്ന് കമല പറയുന്നു. ക്ഷേത്രത്തിൽ നട തുറക്കുന്നത് എപ്പോഴാണെന്ന് ച...

കാനഡയിൽ ബോട്ടപകടത്തിൽ മരിച്ച കൊട്ടിയൂർ സ്വദേശിയുടെ മൃതദേഹം നാളെ സംസ്കരിക്കും

കേളകം: കാനഡയിലെ ബോട്ടപകടത്തിൽ മരിച്ച കൊട്ടിയൂർ - ചുങ്കക്കുന്ന് സ്വദേശി ഡിജിത്ത് ജോസ് (24) ൻ്റെ മൃതദേഹം ചൊവ്വാഴ്ച്ച ജന്മനാട്ടിലെത്തിച്ച് സംസ്കരിക്കും. പുലർച്ചെ മൂന്ന് മണിക്ക് മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചേരുമെന്നും, ഉച്ചക്ക് ശേഷം ചുങ്ക്ക്കുന്നിലെ വീട്ടിലെത്തിച്ച് ,വൈകുന്നേരം നാല് മണിക്ക് ചുങ്കക്കുന്ന് ഫാത്തിമ മാതാ ദേവാ സിമിത്തേരി...

കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ ഓണക്കോടി വിതരണം നടത്തി

കേളകം : കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ കിടപ്പു രോഗികൾക്ക് ഓണക്കോടിയും പച്ചക്കറിക്കിറ്റും വിതരണം നടത്തി.കേളകം പഞ്ചായത്ത് പത്താം വാർഡിൽ മെമ്പർ ബിജു ചാക്കോ വിതരണം നിർവഹിച്ചു. പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ ചെയർമാൻ രമണൻ .പി.എം, ട്രഷറർ ടോമി പുളിക്കക്കണ്ടം, റോയി. കെ.പി, അനന്തേട്ടൻ, മനോജ് എന്നിവർ നേതൃത്വം നല്കി.

അഫ്ഗാനിസ്ഥാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ അയ്യൻകുന്ന് മണ്ഡലം കമ്മിറ്റി ദീപം തെളിയിച്ചു

കേളകം : അഫ്ഗാനിസ്ഥാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അങ്ങാടിക്കടവ് ടൗണിൽ യൂത്ത് കോൺഗ്രസ്‌ അയ്യൻകുന്ന് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദീപം തെളിയിച്ചു. യൂത്ത് കോൺഗ്രസ്‌ അയ്യൻകുന്ന് മണ്ഡലം പ്രസിഡന്റ്‌ ടെൽബിൻ പാമ്പയ്ക്കൽ അധ്യക്ഷത വഹിച്ചു, ആകാശ് ചേമ്പ്ലാനിക്കൽ, സുനീഷ് ചക്കാനിക്കുന്നേൽ,ഷിൽജോ കാഞ്ഞിരക്കാട്ട്, ലിസ്ബിൻ കപ്പലുമാക്കൽ, അന...

നാരങ്ങാത്തട്ട് കർഷക സഭ മികച്ച കർഷകരെ നാളെ ആദരിക്കും

കേളകം :ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് കർഷകരെ കേളകം പഞ്ചായത്ത് ആറാം വാർഡിലെ നാരങ്ങാത്തട്ട് കർഷക സഭ ആദരിക്കുന്നു. നാരങ്ങാത്തട്ട് സ്വദേശികളായ അസീസ് കെടുമ്പംപ്ലാക്കൽ, ഇബ്രാഹീം ഹാജി വെള്ളാറയിൽ ,കരിയം കാപ്പിലെ ചാക്കോച്ചൻ പുതിയിടത്ത് എന്നിവരെയാണ് നാരങ്ങത്തട്ട് കർഷക സഭ എക്സിക്യൂട്ടീവ് യോഗം മികച്ച കർഷകരായി തിരഞ്...

കോവിഡ് ബാധിച്ചവരുടെ വീടുകളുടെ ശുചീകരണ പ്രവൃത്തിയുമായി ഏഴാം വാർഡ് കോൺഗ്രസ്‌ കമ്മറ്റി

കേളകം : സ്വാതന്ത്ര്യ ദിനത്തിൽ കോവിഡ് ബാധിച്ചവരുടെ വീടുകളുടെ ശുചീകരണ പ്രവൃത്തിയുമായി ഏഴാം വാർഡ് കോൺഗ്രസ്‌ കമ്മറ്റി.വാർഡ് പ്രസിഡന്റ്‌ റോയ് ആനിത്തോട്ടം, ബാബു വട്ടക്കണ്ടിയിൽ, സന്ദീപ് ആപ്‌ളിയിൽ, മണ്ഡലം വൈസ് പ്രസിഡന്റ്‌ സന്തോഷ്‌ പെരേപ്പാടൻ തുടങ്ങിയവർ നേതൃത്വം നൽകി.

കേളകം കൃഷി ഭവനില്‍ തൈകൾ വിതരണം ചെയ്തു

കേളകം: കേളകം കൃഷി ഭവനില്‍ തൈകൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് നിര്‍വഹിച്ചു. വികസന കാര്യ ചെയര്‍മാന്‍ തോമസ് പുളിക്കകണ്ടത്തില്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജോണി പാമ്പാടിയില്‍, കൃഷി ഓഫീസര്‍ കെ ജി സുനില്‍, കൃഷി അസിസ്റ്റന്റ് എം.ആര്‍ രാജേഷ്, കര്‍ഷകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.